Advertisment

വനിത സ്ഥാനാർത്ഥിക്ക് നേരെ മതസ്പർദ്ദ വളർത്തുന്ന വ്യാജപ്രചരണം: പ്രതീഷ് വിശ്വനാഥനെതിരെ നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി

New Update

തിരുവനന്തപുരം: മുക്കം മുൻസിപ്പാലിറ്റിയിൽ യുഡിഎഫ് പിന്തുണക്കുന്ന വെൽഫെയർ പാർട്ടി സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സാറ കൂടാരത്തിന്റെ തെരഞ്ഞെടുപ്പ് പോസ്റ്റർ തിരുത്തി മതസ്പർദ്ധ വളർത്തുന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങൾ വഴി വ്യാജപ്രചരണം നടത്തുകയും സ്ഥാനാർത്ഥിക്ക് നേരെ വർഗീയ ചുവയുള്ള പരാമർശങ്ങൾ നടത്തുകയും ചെയ്ത ഹിന്ദുത്വ ഭീകരവാദി പ്രതീഷ് വിശ്വനാഥനെതിരെ നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീഖ് ആവശ്യപ്പെട്ടു.

Advertisment

publive-image

മുക്കം മുനിസിപാലിറ്റി 18ാം ഡിവിഷനിൽ മത്സരിക്കുന്ന സാറ കൂടാരത്തിന്റെ പോസ്റ്റർ എഡിറ്റ് ചെയ്താണ് സംഘ്പരിവാർ - ഇടതു കേന്ദ്രങ്ങൾ വിദ്വേഷ പ്രചരണത്തിന് ഉപയോഗിക്കുന്നത്. വർഗീയവിഷം കടത്തിവിടുന്ന പോസ്റ്റുകളും തെറ്റിദ്ധാരണ ജനിപ്പിക്കുന്ന പ്രയോഗങ്ങളുമാണ് പ്രതീഷ് വിശ്വനാഥ് നടത്തുന്നത്.

ഇടതു കേന്ദ്രങ്ങളിൽ നിന്നും സാറാ കൂടാരത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ വർഗീയത നിറഞ്ഞ പരാമർശങ്ങൾ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ തുടക്കം മുതൽ തന്നെ വ്യാജപ്രചരണങ്ങൾ നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘ്പരിവാറിന്റെ വംശീയ അജണ്ട ഏറ്റെടുത്ത് നടപ്പിലാക്കാനാണ് കേരളത്തിലെ ഇടതുപക്ഷം ശ്രമിക്കുന്നത്.

വ്യത്യസ്ത മത നേതാക്കളെയും രാഷ്ട്രീയ നേതാക്കളെയും മതവിദ്വേഷം വളർത്തുന്ന രീതിയിൽ ദുരുപയോഗിച്ച് കൊണ്ട് നടത്തുന്ന ഇത്തരം വ്യാജപ്രചരണങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് - സംഘ്പരിവാർ കേന്ദ്രങ്ങളിലെ പരാജയഭീതിയിൽ നിന്നും രൂപപ്പെടുന്നതാണ്.

തെരഞ്ഞെടുപ്പിനെ വർഗീയ വൽക്കരിക്കാനുള്ള ശ്രമത്തിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി, സംസ്ഥാന ഇലക്ഷൻ കമ്മീഷനർ, ഡിജിപി എന്നിവർക്ക് പ്രസ്തുത വിഷയത്തിൽ പരാതി നൽകിയിട്ടുണ്ട്.

welfare party
Advertisment