Advertisment

അനധികൃതമായി കുഴിച്ച കിണറുകളില്‍ നിന്ന് ജലം മോഷ്ടിച്ചു ; ആദ്യ ഭൂഗര്‍ഭജല മോഷണ കേസ് മഹാരാഷ്ട്രയില്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

മുംബൈ: ഭൂഗര്‍ഭജല സ്രോതസ്സുകള്‍ സംരക്ഷിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെ ആദ്യ ഭൂഗര്‍ഭജല മോഷണ കേസ് മഹാരാഷ്ട്രയില്‍. അനധികൃതമായി കുഴിച്ച കിണറുകളില്‍ നിന്ന് ജലം മോഷ്ടിച്ചതിന് മുംബൈയിലെ ആസാദ് മൈതാന്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കല്‍ബദേവി പ്രദേശത്താണ് സംഭവം.

Advertisment

publive-image

മൂന്ന് വാട്ടര്‍ ടാങ്കര്‍ ഓപ്പറേറ്റര്‍മാര്‍ക്കും കിണര്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമകള്‍ക്കും ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് കേസ്. ഇവര്‍ 11 വര്‍ഷമായി ജലമോഷണം നടത്തിയിരുന്നുവെന്നാണ് കണ്ടെത്തല്‍.

ടാങ്കര്‍ ഒന്നിന് 1200 രൂപ നിരക്കില്‍ 6.1 ലക്ഷം ടാങ്കര്‍ വെള്ളമാണ് പ്രതിവര്‍ഷം ഇവര്‍ വില്‍പ്പന നടത്തിയിരുന്നത്. ഏകദേശ കണക്കുകള്‍ പ്രകാരം 11 വര്‍ഷം കൊണ്ട് 73.19 കോടി രൂപയുടെ കിണര്‍ വെള്ളം മോഷ്ടിച്ചുവെന്ന് എഫ്‌ഐആറില്‍ ആരോപിക്കുന്നു. ഇവര്‍ കിണര്‍ കുഴിച്ചത് അനധികൃത വൈദ്യുതി കണക്ഷന്‍ ഉപയോഗിച്ചാണെന്നും കണ്ടെത്തിയിട്ടുണ്ട്.

Advertisment