Advertisment

ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗനാസില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു

New Update

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗനാസില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ചൗഷോട്ടി പാലി മേഖലയിലെ താമസക്കാരനായ ചന്ദന്‍ സൗ ആണ് കൊല്ലപ്പെട്ടത്.

Advertisment

publive-image

രണ്ട് മോട്ടോര്‍ വാഹനങ്ങളിലായി വന്ന നാലംഗ സംഘം ഇദ്ദേഹത്തെ വെടിവെക്കുകയായിരുന്നു. രാത്രി പത്തര മണിയോടെ വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെയായിരുന്നു സംഭവം. സംഭവസ്ഥലത്തുണ്ടായിരുന്ന ആളുകള്‍ ഇദ്ദേഹത്തെ ബത്പാര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

സംഭവത്തിന് പിന്നാലെ ബി.ജെ.പി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയും ചെയ്തു.

Advertisment