Advertisment

ഈടില്ലാതെ വായ്പ, സംസ്ഥാന സര്‍ക്കാരിന്റെ ഗ്യാരന്റി ! വിദ്യാര്‍ഥികള്‍ക്ക് 10 ലക്ഷം രൂപവരെ വായ്പ ലഭിക്കുന്ന സ്റ്റുഡന്റ് ക്രെഡിറ്റ് കാര്‍ഡ് പദ്ധതി പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍; സംസ്ഥാനത്ത് 10 വര്‍ഷ താമസിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കെല്ലാം ക്രെഡിറ്റ് കാര്‍ഡിന് അര്‍ഹത

New Update

publive-image

കൊല്‍ക്കത്ത: വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠനത്തിന് 10 ലക്ഷം രൂപവരെ ഈടില്ലാതെ വായ്പ ലഭിക്കുന്ന സ്റ്റുഡന്റ് ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയുമായി പശ്ചിമ ബംഗാള്‍. 10 വര്‍ഷം ബംഗാളില്‍ താമസിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ക്കെല്ലാം ക്രെഡിറ്റ് കാര്‍ഡിന് അര്‍ഹരായിരിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്ക് രാജ്യത്തോ വിദേശത്തോ ഉന്നത വിദ്യാഭ്യാസത്തിനായി വായ്പയെടുക്കാന്‍ ഈ കാര്‍ഡ് ഉപയോഗിക്കാം. അണ്ടര്‍ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ്, ഡോക്ടറല്‍, പോസ്റ്റ് ഡോക്ടറല്‍ പഠന ആവശ്യങ്ങള്‍ക്കായി വായ്പ ലഭിക്കും. കാര്‍ഡ് ഉപയോഗിച്ച് 10 ലക്ഷം രൂപ വായ്പ എടുക്കുന്നവര്‍ 15 വര്‍ഷത്തിനകം തിരിച്ചടച്ചാല്‍ മതിയാകും. 'വായ്പയ്ക്ക് ഈട് നല്‍കേണ്ടതില്ല. സംസ്ഥാന സര്‍ക്കാര്‍ ആയിരിക്കും ഗ്യാരന്റി നല്‍കുക' - മമത ബാനര്‍ജി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

student bengal trinamool mamta banerjee
Advertisment