Advertisment

വിധാന്‍ പരിക്ഷത്ത് രൂപവത്കരിക്കാന്‍ ബംഗാള്‍ സര്‍ക്കാരിന്റെ നീക്കം; 196 എംഎല്‍എമാരുടെ പിന്തുണയോടെ നിയമസഭ പ്രമേയം പാസാക്കി; മമതയ്ക്ക് ഇനി വേണ്ടത് ഗവര്‍ണറുടെ ശുപാര്‍ശയും പാര്‍ലമെന്റിന്റെ അനുമതിയും രാഷ്ട്രപതിയുടെ അംഗീകാരവും; അനുകൂല മറുപടി ലഭിച്ചില്ലെങ്കില്‍ മമതയെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടി! ഉപതിരഞ്ഞെടുപ്പ് നടത്താതെ മമതയെ നിയമസഭയിലെത്തിക്കാനുള്ള നീക്കമെന്ന് ആരോപിച്ച് ബിജെപി രംഗത്ത്‌

New Update

publive-image

Advertisment

കൊല്‍ക്കത്ത: വിധാന്‍ പരിക്ഷത്ത് (ലെജിസ്ലേറ്റീവ് കൗണ്‍സില്‍) രൂപീകരിക്കാനുള്ള നീക്കവുമായി ബംഗാള്‍ സര്‍ക്കാര്‍. 265 എംഎല്‍എമാരില്‍ 196 പേര്‍ അനുകൂലിച്ചതോടെ ഇതിനായുള്ള പ്രമേയം നിയമസഭയില്‍ പാസായി. പ്രതിപക്ഷത്തെ 69 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു.

എന്നാല്‍ ഗവര്‍ണറുടെ ശുപാര്‍ശയും, പാര്‍ലമെന്റിന്റെ അനുമതിയും, രാഷ്ട്രപതിയുടെ അന്തിമ അംഗീകാരവും വിധാന്‍ പരിഷത്ത് രൂപീകരണത്തിന് ആവശ്യമായ. അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ മമതയ്ക്ക് അത് കനത്ത തിരിച്ചടിയാകും.

കാരണം നിലവില്‍ മമത നിയമസഭയില്‍ അംഗമല്ല. മുഖ്യമന്ത്രിയായി മമതയ്ക്ക് തുടരണമെങ്കില്‍ ഒക്ടോബറിന് മുമ്പ് മമതയ്ക്ക് നിയമസഭാഗത്വം നേടേണ്ടതുണ്ട്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ സമയത്തിനുള്ളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതയും കുറവാണ്.

എന്നാല്‍ വിധാന്‍ പരിഷത്ത് രൂപീകരിച്ചാല്‍ മമതയെ അവിടേക്ക് നാമനിര്‍ദ്ദേശം ചെയ്യാനാകും. അതുകൊണ്ട് തന്നെ ഉപതിരഞ്ഞെടുപ്പ് വൈകിയാലും മുഖ്യമന്ത്രി സ്ഥാനം പോകില്ല. അതേസമയം, വിധാന്‍ പരിഷത്ത് രൂപവത്കരണ നീക്കത്തിന് നിയമസാധുതയില്ലെന്നും ഉപതിരഞ്ഞെടുപ്പ് നടത്താതെ മമതാ ബാനര്‍ജിയെ നിയസഭയിലെത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്നും ബിജെപി ആരോപിച്ചു.

നേരത്തെ പശ്ചിമബംഗാളിന് വിധാന്‍ പരിഷത്ത് ഉണ്ടായിരുന്നു. എന്നാല്‍ 1969-ല്‍ അന്നത്തെ ഇടതുസര്‍ക്കാര്‍ ഈ സംവിധാനം റദ്ദാക്കുകയായിരുന്നു.

bengal trinamool mamata mamata banerjee tmc
Advertisment