Advertisment

കാലാവസ്ഥ മോശമായപ്പോള്‍ മീന്‍പിടുത്തം അവസാനിപ്പിച്ച് കരകയറാന്‍ പോയി; പോകും മുമ്പ് ഒന്നുകൂടി വലവീശി, കുടുങ്ങിയത് 7 കിലോഗ്രാം തൂക്കമുള്ള തിമിംഗല ഛര്‍ദ്ദി; ഒരു നിമിഷം കൊണ്ട് 1.7 കോടി രൂപ സമ്പാദിച്ച് 20കാരന്‍ !

New Update

കാലാവസ്ഥ മോശമായപ്പോള്‍ മീന്‍പിടുത്തം അവസാനിപ്പിച്ച് കരകയറാന്‍ പോയ തായ്‌‍ലൻഡിലെ 20–കാരനായ മൽസ്യ തൊഴിലാളി ഒറ്റദിവസം കൊണ്ട് കോടീശ്വരനാകുകയാണ്. ചാലെർംചായ് മഹാപൻ എന്ന യുവാവിനെയാണ് ഭാഗ്യം കടാക്ഷിച്ചത്.

Advertisment

publive-image

സമീല ബീച്ചിൽ മൽസ്യ ബന്ധനം നടത്തുകയായിരുന്നു മഹാപൻ. മഹാപന്റെ വലയിൽ കുടുങ്ങിയത് 7 കിലോഗ്രാം ഭാരം വരുന്ന തിമിംഗലത്തിന്റെ ഛർദിയാണ്. മെഴുക് രൂപത്തിലാണ് ഛർദി കുടുങ്ങിയത്. ഇതിന് 1.7 കോടി രൂപയാണ് വില ലഭിക്കുക.കാലാവസ്ഥ മാറിയതുകൊണ്ട് മൽസ്യ ബന്ധനം അവസാനിപ്പിച്ച് മടങ്ങാനൊരുങ്ങുകയായിരുന്നു മഹാപൻ. ബോട്ട് കരയ്ക്കടുപ്പിക്കാനായി മടങ്ങിയപ്പോഴാണ് തിമിംഗല ഛർദി വലയില്‍ പിടിച്ചത്.

തിമിംഗല ഛർദിയെ അംബർഗ്രിസ് എന്നാണ് അറിയപ്പെടുന്നത്. ഖരരൂപത്തില്‍ മെഴുക് പോലെയാണ് ഇത് കാണപ്പെടുക. സുഗന്ധദ്രവ്യങ്ങൾ നിർമി്കകാനാണ് ഇത് ഉപയോഗിക്കുന്നത്. ദീർഘനേരം സുഗന്ധം നിലനിൽക്കാൻ ഉത്തമമായ തിമിംഗല ഛർദിക്ക് വലിയ വിലയാണ് ലഭിക്കുക.

ആദ്യം കരുതിയത് പാറയാണെന്നാണ്. അംബര്‍ഗ്രിസിനെക്കുറിച്ച് അറിയില്ലായിരുന്നു. ഗ്രാമത്തിലുള്ള മുതിർന്നവരോട് തിരക്കിയപ്പോഴാണ് ഇത്ര വിലയുള്ള സാധനമാണ് തനിക്ക് ലഭിച്ചതെന്ന് അറിയുന്നത്.

ഇത് കണ്ടെത്തിയതിൽ ഞാൻ ഭാഗ്യവാനാണെന്ന് കരുതുന്നു. വിൽക്കാൻ തിരക്കില്ല. ഏജന്റ് മുഖേന അന്താരാഷ്ട്ര കച്ചവടം നടത്താനാണ് ഉദ്ദേശിക്കുന്നെതന്നും മഹാപൻ പറയുന്നു.

whale vomit
Advertisment