Advertisment

ഈ ഓണത്തിന് നമ്മൾ എന്തൊക്കെ ഓർക്കണമെന്ന് ഓർത്തിട്ടുണ്ടോ? ജീവനുള്ള കാലത്തോളം നീളേണ്ട ഓർമ്മകളുടെ ഓണം!

author-image
admin
Updated On
New Update

Image result for onam  flood

ഈ ഓണത്തിന് നമ്മൾ ഇതെല്ലാം നമ്മൾ ഓർക്കേണ്ടതാണ്, ജീവനുള്ള കാലത്തോളം നീളേണ്ട ഓർമ്മകളുടെ ഓണം......

Advertisment

1) ചെറുതോണി പാലം പ്രളയത്തിൽ മുങ്ങുന്നതിന് സെക്കന്റുകൾക്ക് മുൻപ് കുഞ്ഞിനേം മാറോട് ചേർത്ത് ഓടിയ കനയ്യകുമാറും

2.)ട്രോളുകളും സെൽഫികളും കൊണ്ട് നിറഞ്ഞിരുന്നയിടത്തിൽ നിന്ന് നിമിഷനേരം കൊണ്ട് കൺട്രോൾ റൂം ആയി മാറിയ സോഷ്യൽ മീഡിയയും

3) ക്ഷണിക്കാതെ വന്നു രക്ഷകരായ കടലിന്റെ മക്കളും

4) പ്രധാനമന്ത്രിയുടെ കരുതലും മുഖ്യമന്ത്രിയുടെ സമചിത്തതയും

5). ഇട്ടാവട്ടത്തിൽ ഹെലികോപ്റ്റർ ഇറക്കി ഞാണിന്മേൽ നിന്ന പൈലറ്റിന്റെ ധീരതയും

6.)കളക്ടർ ബ്രോയുടെയും രാജമാണിക്യത്തിന്റെയും ഒഴുകിയ വിയർപ്പും

Image result for onam  flood

7 )വിൽക്കാൻ വച്ചിരുന്ന കമ്പിളി മുഴുവൻ ദാനം നൽകിയ അന്യസംസ്ഥാന കച്ചവടക്കാരന്റെ മനസ്സും

8 )പത്ത് പേരുടെ ജീവൻ ബലി നൽകി രക്ഷാപ്രവർത്തനം നടത്തിയും തലങ്ങും വിലങ്ങും ദുരിതാശ്വാസത്തിന് പാഞ്ഞ് നടന്ന സേവാഭാരതിയും

9.) നിലമില്ലാ കയങ്ങളിലെ ജീവനുകളെ കരകയറ്റിയ ടിപ്പർ, ടോറസ് തൊഴിലാളികളും

10). പ്രസവ വേദന തുടങ്ങിയ പെണ്ണിനെയടക്കം സാഹസികമായി രക്ഷപ്പെടുത്തിയ ഇന്ത്യൻ ആർമിയും

11).വെള്ളത്തിൽ തലയയുർത്തി കുതിച്ച് സൈനികരെ ലക്ഷ്യങ്ങളിൽ എത്തിച്ച ആന വണ്ടിയും

12.) ഒരു പൊതിച്ചോറ് വീതം ഏഴാച്ചേരി ഗ്രാമത്തിലെ വീടുകളിൽ നിന്ന് ശേഖരിച്ച് ദുരിതാശ്വാസ ക്യാമ്പിലെത്തിച്ച കാർത്തികയും, ആഷയും

Image result for onam  flood

13 ). തുറക്കാൻ തയ്യാറാകാത്ത ബാർ അസോസിയേഷൻ ഹാളിന്റെ പൂട്ട് തല്ലിപ്പൊട്ടിക്കാൻ ഉത്തരവിട്ട കളക്ടർ അനുപമയുടെ ചങ്കൂറ്റവും

14.)കുടുംബത്തിനെ പോലും ക്യാമ്പിൽ എത്തിച്ച് ജനസേവനത്തിനിറങ്ങിയ ലക്ഷകണക്കായ സർക്കാർ ഉദ്യോഗസ്ഥരും.

15) തോളോടുതോൾ നിന്ന് രക്ഷാപ്രവർത്തനത്തിലേർപ്പെട്ട കേരളാ പോലീസും ഫയർ &റെസ്ക്യൂ സർവ്വീസും.

16. ) ഫ്രീക്കന്മാരെ കൂട്ടുപിടിച്ചു ടീമായി കളക്ഷൻ സെന്ററുകളുടെ പ്രവർത്തനം ആസൂത്രണം ചെയ്ത് ഏകോപിപ്പിച്ച കളക്ടർ വാസുകിയും

Image result for onam  flood

17 ) ചെറുതും വലുതുമായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌തവരുടെ സന്മനസും

18 ) ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങിയ വിവിധ രാഷ്‌ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും ഫേസ്ബുക്ക് കൂട്ടായ്മകളും

19 ) ഒരു മലയാളികളും പ്രളയത്തിന്റെ കാർഡും കൊണ്ട് സഹായത്തിനായി ബസ്സുകൾ കയറിയിറങ്ങില്ലെന്ന്‌ ഊട്ടിയുറപ്പിച്ച നിശ്ചയദാർഢ്യവും .......................????????????

Image result for onam  flood

ഇത് വായിക്കുമ്പോൾ ചെറുതായെങ്കിലും അഭിമാനം തോന്നുന്നുണ്ടെങ്കിൽ അതില്പരം ഒരു വികാരവും ഒരു ഓണക്കാലത്തും കിട്ടാൻ പോകുന്നില്ല....... ഇതാണ് നമ്മുടെ ഓണം. അരനൂറ്റാണ്ടിന് ശേഷം മലയാളിയുടെ, മലയാള നാടിന്റെ , "മനുഷ്യത്വം" തെളിയിക്കാൻ ഇങ്ങനെയൊരു മഹാപ്രളയം വേണ്ടിവന്നൂവെന്നും ഈ ഓണക്കാലത്ത് നമുക്കോർക്കാം

onam
Advertisment