Advertisment

മരണാനന്തരം എന്തു സംഭവിക്കുന്നു? അതറിയാന്‍ ' മരിച്ച' മനുഷ്യന്‍ പങ്കു വയ്ക്കുന്ന അനുഭവം വായിച്ചറിയണം !

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

മരണശേഷം ആത്മാവ് മറ്റൊരു തലത്തില്‍ തുടരുന്നുവെന്നാണ് മതപാഠ പുസ്തകങ്ങള്‍ ഉദ്ദരിച്ച് ആത്മീയവാദികള്‍ പലപ്പോഴും വാദിക്കാറുള്ളത്. അവിശ്വസനീയമായ ഈ വാദത്തിന് ചൂട് പകരുന്നതാണ് ഹസിന്‍ എന്നയാള്‍ പങ്കുവച്ചിരിക്കുന്ന മരണാനുഭവങ്ങള്‍.

Advertisment

publive-image

സിറിയക്കാരനായ ഹാസിമാണ് തന്റെ മരണാനുഭവ സാക്ഷ്യപത്രം പങ്കുവച്ചിരിക്കുന്നത്. മരണാനന്തരം ഒരു പുതിയ കോസ്മിക് മാനം കണ്ടതായാണ് അദ്ദേഹം അവകാശപ്പെടുന്നത്. മരണാനന്തര അനുഭവം കണ്ടെത്താനായി ക്ലിനിക്കല്‍ പരമായി നടത്തിയ 'മരണ'ഗവേഷണമായിരുന്നു ഹാസിമിന്റെത്.

തന്റെ മരണാനുഭവ സാക്ഷ്യപത്രം എന്‍ഡിആര്‍എഫ് വെബ്‌സൈറ്റിലാണ് പങ്കുവച്ചിരിക്കുന്നത്. അറബിയില്‍ എഴുതിയ സാക്ഷ്യപത്രം പിന്നീട് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മരണാനന്തരം താന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത മറ്റൊരു തലത്തിലേക്ക് എത്തിയെന്ന് ഹസിം അവകാശപ്പെടുന്നു.

ഞാന്‍ പെട്ടെന്ന് എന്നെ മറ്റൊരു പ്രപഞ്ചതലത്തില്‍ കണ്ടെത്തി. പിങ്ക് മേഘങ്ങള്‍ക്ക് മുകളിലുള്ള ഒഴിഞ്ഞ സ്ഥലം പോലെയുള്ള ഒരു സ്ഥലത്തായിരുന്നു ഞാന്‍ . അംബരചുംബികളായ വലിയ മെറ്റല്‍ സര്‍ക്കിളുകളും അവിടെ ഉയര്‍ന്നിരുന്നു. അവിടെ ടെലിപതി സംസാരിക്കുന്ന രണ്ട് ആത്മീയ ജീവികളും ഉണ്ടായിരുന്നു. അവരില്‍ ഒരാള്‍ മറ്റൊരാള്‍ക്ക് കല്‍പ്പന നല്‍കി. എന്റെ ഓര്‍മ്മകള്‍ മായ്ച്ചു കളഞ്ഞ് എനിക്കു വേണ്ടി ഒരു പുതിയ ശരീരം തയ്യാറാക്കാനായിരുന്നു നിര്‍ദേശം. ശേഷം എന്നെ ഒരു ഭീമന്‍ മെറ്റല്‍ സര്‍ക്കിളില്‍ അകപ്പെടുത്തി. അത് എന്നോടൊപ്പം കറങ്ങാന്‍ തുടങ്ങി. തുടര്‍ന്ന് എന്റെ ഓര്‍മ്മകള്‍ ക്രമേണ മങ്ങാന്‍ തുടങ്ങി.-എന്‍ഡിആര്‍എഫ് വെബ്‌സൈറ്റില്‍ ഹാസിം വെളിപ്പെടുത്തുന്നു.

പെട്ടെന്നാണ് ഹസിം അജ്ഞാതമായ ഒരു ശബ്ദം കേട്ടത്. ഭൗതിക ലോകത്ത് തന്റെ സമയം അവസാനിച്ചിട്ടില്ലെന്ന് ആരോ പറയുന്നു. ഭൂമിയില്‍ ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുള്ളതിനാല്‍ തന്നോട് മടങ്ങിപ്പോകാന്‍ നിര്‍ദേശിച്ചു. ഈ നിമിഷങ്ങളില്‍ താന്‍ തന്റെ ശരീരം വ്യക്തമായി ഉപേക്ഷിച്ചിരുന്നുവെന്ന് ഹസിം വെളിപ്പെടുത്തുന്നു.

തന്റെ അനുഭവങ്ങള്‍ അത്ര സുഖകരമോ എന്നാല്‍ കാഠിന്യമോ ആയിരുന്നില്ല. പക്ഷേ ആ നിമിഷങ്ങളില്‍ തന്റെ ചിന്തകള്‍ക്ക് പതിവിലും വേഗതയുണ്ടായിരുന്നുവെന്നും അദ്ദേഹം വെബ്‌സൈറ്റിലെ അനുഭവ കുറിപ്പിലൂടെ വെളിപ്പെടുത്തുന്നു.

article
Advertisment