Advertisment

ഉത്തര്‍പ്രദേശില്‍ പാവങ്ങളെ സഹായിക്കുന്നതും ഇപ്പോള്‍ കുറ്റമാണോ? പ്രിയങ്ക ചെയ്ത കുറ്റമെന്താണെന്ന് ആരെങ്കിലും എന്നോട് പറയുമോ’;   പ്രിയങ്ക ഗാന്ധിയെ മിര്‍സാപൂരില്‍ തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി റോബര്‍ട്ട് വദ്ര 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ലക്‌നൗ: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ മിര്‍സാപൂരില്‍ തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി ഭര്‍ത്താവ് റോബര്‍ട്ട് വദ്ര. പാവപ്പെട്ടവരെ സഹായിക്കുന്നത് കുറ്റമാണോ എന്നായിരുന്നു വദ്രയുടെ പ്രതികരണം.

Advertisment

publive-image

‘ഉത്തര്‍പ്രദേശില്‍ പാവങ്ങളെ സഹായിക്കുന്നതും ഇപ്പോള്‍ കുറ്റമാണോ? പ്രിയങ്ക ചെയ്ത കുറ്റമെന്താണെന്ന് ആരെങ്കിലും എന്നോട് പറയുമോ’ .

ഭൂമിതര്‍ക്കത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട ആദിവാസികളുടെ ബന്ധുക്കളെ കാണാന്‍ സോന്‍ഭാദ്രയിലേക്ക് പോകവേയാണ് പ്രിയങ്കയെ പൊലീസ് തടഞ്ഞത്. പ്രിയങ്കയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി സോന്‍ഭദ്രയില്‍ പൊലീസ് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. തുടര്‍ന്ന് മിര്‍സാപ്പൂരില്‍ വച്ച് പ്രിയങ്കയെ തടയുകയായിരുന്നു.

താനുള്‍പ്പടെ നാലുപേര്‍ മാത്രമേ സോന്‍ഭദ്രയിലേക്ക് പോകുകയുള്ളൂവെന്നും, നിരോധനാജ്ഞ ലംഘിക്കില്ലെന്നും പ്രിയങ്ക ഉറപ്പുനല്‍കിയെങ്കിലും പൊലീസ് അനുവാദം നല്‍കിയില്ല. തുടര്‍ന്ന് മിര്‍സാപ്പൂരിലും പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Advertisment