Advertisment

കർഫ്യൂ സമയത്ത് അടിയന്തിരമായി ആശുപത്രിയിൽ പോകാൻ എന്ത് ചെയ്യണം.

author-image
admin
New Update

കോവിഡ് വ്യാപനം തടയുന്നതിനായി എര്‍പെടുത്തിയ നിയന്ത്രണം പലപ്പോഴും ബുധുമുട്ട് ഉണ്ടെന്നുള്ളത് സത്യമാണ് പക്ഷെ ഈ മഹാമരിയെ തുടച്ചുനീക്കാന്‍ നമ്മള്‍ എല്ലാ സംവിധാനങ്ങളുമായി സഹകരിക്കുക നിയമം അനുസരിക്കുക എന്നത് നമ്മുടെ  കടമയാണ് കര്‍ഫ്യൂ സമയത്ത് എന്തെങ്കിലും അസുഖം പിടിപെട്ട് പെട്ടന്ന് ആശുപത്രിയില്‍ പോകാന്‍ എന്ത് ചെയ്യണം അറിയുക.

Advertisment

publive-image

സൗദി റെഡ് ക്രസന്റ് അതോറിറ്റിയുടെ ASAFNY എന്ന മൊബൈൽ ആപ്‌ളിക്കേഷനിലൂടെ ഈ പെർമിഷൻ എടുക്കാം. ഈ ആപ്പ് ഗൂഗിൾ പ്ളേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ് സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ആപ്പ് ഡൗൺലോഡ് ചെയ്തതിന് ശേഷം ഓപ്പൺ ചെയ്യുക. അതിൽ മൊബൈൽ നമ്പർ നൽകി ലോഗിൻ ചെയ്യുക.

പിന്നീട് അതിൽ ‘Report Incident’ എന്ന ഓപ്‌ഷൻ സെലക്റ്റ് ചെയ്യുക. അതിനു ശേഷം ‘Transfering a patient during a curfew’ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക. അതിൽ രോഗിയുടെ വിവരങ്ങളും, രോഗിയെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വ്യക്തിയുടെ വിവരങ്ങളും, കൊണ്ട് പോകുന്ന വാഹനം, പോകേണ്ട ആശുപത്രി, ആശുപത്രിയുടെ ലൊക്കേഷൻ എന്നിവ നൽകണം. ഇത്രയും നൽകിയ ശേഷം ‘Send’എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക. താമസിയാതെ തന്നെ നിങ്ങൾക്ക് നിങ്ങളുടെ അഭ്യർത്ഥന സ്വീകരിച്ചു കൊണ്ടുള്ള ഒരു സന്ദേശം എസ്എം എസ് ആയി ലഭിക്കും.

ഈ സന്ദേശം സേവ് ചെയ്ത് കൈവശം വെച്ച് നിനഗള്‍ക്ക് ഉടനെ ആശുപത്രിലേക്ക് പോകാം വഴിമധ്യ  പോലീസ് തടഞ്ഞാല്‍ ഈ മെസ്സേജ് കാണിച്ചാല്‍ നിങ്ങള്‍ക്ക് തടസമില്ലാതെ യാത്ര ചെയ്യാം.

Advertisment