Advertisment

വാട്സാപ് മറുപടികള്‍ ഇനി മുതല്‍ എളുപ്പത്തില്‍ നല്‍കാം. പ്രസിന് പകരം സ്വൈപ് ചെയ്താൽ മതിയാകും

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

വാട്സാപ്   പുതിയ മാറ്റങ്ങള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു . എളുപ്പത്തിൽ, സന്ദേശങ്ങൾക്കു മറുപടി നൽകാൻ സാധിക്കുന്ന വിധമാണ് പുതിയ മാറ്റങ്ങള്‍ . ഇത് പ്രകാരം സന്ദേശത്തിനു മറുപടി നൽകാൻ ഇനി മുതല്‍  അതിൽ പ്രസ് ചെയ്യേണ്ട, പകരം സ്വൈപ് ചെയ്താൽ മതിയാകും.

ആൻഡ്രോയ്ഡ് ഫോണുകളിൽ ഏതെങ്കിലും സന്ദേശം തിരഞ്ഞെടുത്ത് അതിനു മാത്രമായി മറുപടി അയയ്ക്കണമെങ്കിൽ മെസേജിൽ അൽപനേരം ‘ടാപ്’ ചെയ്തുപിടിച്ചാൽ മാത്രമേ ‘റിപ്ലൈ’ ഓപ്ഷൻ തെളിഞ്ഞു വരികയുള്ളൂ. എന്നാൽ പുതിയ മാറ്റം അനുസരിച്ച് സന്ദേശത്തിൽ വലത്തോട്ട് സ്വൈപ് ചെയ്താൽ തന്നെ റിപ്ലൈ ഓപ്ഷൻ ലഭിക്കും.

യൂട്യൂബിലും മറ്റുമുള്ളതു പോലുള്ള ‘ഡാർക്ക് തീമും’ വാട്സാപിന്റെ പുതിയ ഫീച്ചറായി ഐഫോണിലും ആൻഡ്രോയ്ഡ് ഫോണുകളിലും വരാനിരിക്കുകയാണ്. രാത്രികളിലും കുറഞ്ഞ വെളിച്ചത്തിലും കണ്ണിന് ആയാസമില്ലാതെ സന്ദേശങ്ങൾ വായിക്കാനാകുമെന്നതാണ് ഇതിന്റെ ഗുണം. ഒഎൽഇഡി ഡിസ്പ്ലേയുള്ള ഫോണുകളിൽ ബാറ്ററി ചെലവു കുറയ്ക്കാനും കഴിയും. വരുന്ന അപ്ഡേറ്റുകളിൽ ഈ പുതിയ സവിശേഷതകളുള്ള വാട്സാപ് ലഭ്യമാക്കും.

whats aap
Advertisment