Advertisment

പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ ഫെബ്രുവരി 8ന് ഡിലീറ്റ് ചെയ്യില്ല; വ്യക്തികളുടെ സ്വകാര്യ സന്ദേശങ്ങള്‍ കാണാനോ, കോളുകള്‍ കേള്‍ക്കാനോ വാട്സാപ് കമ്പനിയ്ക്കോ, ഫെയ്സ്ബുക്കിനോ കഴിയില്ല; ചാറ്റുകള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയി തുടരുമെന്ന് വാട്സാപ്

New Update

സാൻഫ്രാൻസിസ്കോ: പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ ഫെബ്രുവരി 8ന് ഡിലീറ്റ് ചെയ്യില്ലെന്ന് വാട്സാപ്. പുതിയ നയം ലോകമൊട്ടാകെ വാട്സാപ് ഉപയോക്താക്കൾ‌ക്കിടയിൽ പ്രതിഷേധവും ആശയക്കുഴപ്പവുമുണ്ടാക്കിയ സാഹചര്യത്തിലാണ് വാട്സാപ് നിലപാട് മാറ്റിയത്. പുതിയ നയം വ്യക്തമായി മനസ്സിലാക്കി തീരുമാനമെടുക്കാൻ സമയം നൽകും.

Advertisment

publive-image

മേയ് 15 വരെ പുതിയ സ്വകാര്യനയം നടപ്പാക്കില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഒട്ടേറെ തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടെന്നും ഇതുമാറ്റുന്നതിനുള്ള നടപടികളെടുക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. വ്യക്തികളുടെ സ്വകാര്യ സന്ദേശങ്ങള്‍ കാണാനോ, കോളുകള്‍ കേള്‍ക്കാനോ വാട്സാപ് കമ്പനിയ്ക്കോ, ഫെയ്സ്ബുക്കിനോ കഴിയില്ല. ചാറ്റുകള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയി തുടരുമെന്നും കമ്പനി വ്യക്തമാക്കുന്നു.

പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്തവര്‍ക്ക് ഫെബ്രുവരി എട്ടിനുശേഷം വാട്സാപ് ഉപയോഗിക്കാനാകില്ലെന്ന തീരുമാനമാണ് വന്‍ പ്രതിഷേധത്തിനിടയാക്കിയത്. വാട്സാപ് ഡിലീറ്റ് ചെയ്യാനും ആളുകള്‍ വ്യാപകമായി മറ്റ് ആപ്പുകളിലേക്ക് മാറാനും തുടങ്ങിയിരുന്നു. വാട്സാപ്പിന്റെ സ്വകാര്യതാനയത്തിലെ മാറ്റത്തെക്കുറിച്ച് പരിശോധിക്കാന്‍ ഇന്ത്യന്‍ പാര്‍ലമെന്ററി സമിതിയും തീരുമാനിച്ചിരുന്നു.

whatsaap whatsaap group
Advertisment