3ഡി ടച്ച്; ഗ്രൂപ്പിൽ പ്രൈവറ്റായുള്ള മെസ്സേജിംഗ്; പുതിയ അപ്‌ഡേഷനുമായി വാട്ട്‌സാപ്പ്

ടെക് ഡസ്ക്
Tuesday, January 8, 2019

പുതിയ അപ്‌ഡേഷനുകളുമായി വാട്ട്‌സാപ്പ്. ഇനി മുതൽ വാട്ട്‌സാപ്പിൽ 3ഡി ടച്ച് സാധ്യമാകും. മാത്രമല്ല വാട്ട്‌സാപ്പ് ഗ്രൂപ്പിൽ തന്നെ പ്രൈവറ്റായി മെസ്സേജുകൾ അയക്കുകയും ചെയ്യാം. ഐഫോണിന്റെ 2.19.10 വേർഷനിലാണ് ഈ മാറ്റം ലഭിക്കുകയുള്ളു.

പലപ്പോഴും ഗ്രൂപ്പുകളിൽ പറയുന്ന ചില കാര്യങ്ങൾ നമുക്ക് മനസ്സിലാവില്ല. അത്തരം സന്ദർഭങ്ങളിൽ സുഹൃത്തിന് പേഴ്‌സണലായി മെസ്സേജ് അയച്ച് അക്കാര്യത്തെ കുറിച്ച് ചോദിക്കാറാണ് പതിവ്. എന്നാൽ ഇനി ഗ്രൂപ്പിൽ നിന്നും പുറത്ത് പോയി ഇക്കാര്യം ചോദിക്കണമെന്നില്ല. ഗ്രൂപ്പിൽ തന്നെ സ്വകാര്യമായി മറ്റ് ഗ്രൂപ്പ് അംഗങ്ങൾ കാണാതെ നിങ്ങളഉടെ സുഹൃത്തിനോട് കാര്യങ്ങൾ ചോദിച്ചറിയാം.

വാട്ട്‌സാപ്പിൽ വീഡിയോയും ചിത്രങ്ങളും അയക്കുമ്പോൾ ഒപ്പം സ്റ്റിക്കറുകളും ചേർക്കാൻ സാധിക്കും എന്നതാണ് പുതിയ അപ്‌ഡേഷനിലെ മറ്റൊരു പ്രത്യേകത. ഇമോജീസ് മാത്രമല്ല , ടെക്‌സ്റ്റ്, ഫ്രീഹാൻഡ് ഡ്രോയിങ്ങ് തുടങ്ങി എന്തും ചെയ്യാം. നമ്മുടെ ഇഷ്ടാനുസരണം ഈ ‘കൂട്ടിച്ചേർക്കലുകൾ’ നമുക്ക് റീസൈസ് ചെയ്യാനും സാധിക്കും.

ഐഫോൺ 6എസ് മുതൽ ഐഫോണുകളിൽ 3ഡി ടച്ച് ഫീച്ചർ ഉണ്ടായിരുന്നുവെങ്കിലും വാട്ട്‌സാപ്പ് ഈ ഫീച്ചർ അവതരിപ്പിക്കുന്നത് ഇതാദ്യമാണ്.

 

×