Advertisment

ബിജെപി തനിക്കെതിരെ വാട്ട്‌സ്ആപ്പിലെ നായര്‍ ഗ്രൂപ്പുകളില്‍ ദുഷ്പ്രചാരണം നടത്തുന്നു....ഞാന്‍ തന്നെ ഒരു നായര്‍ സമുദായ അംഗമാണ്.... ഇത്തരം വൃത്തികേട്ട കളി ഞങ്ങള്‍ നടത്തില്ലെന്ന് ശശി തരൂര്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ബിജെപി തനിക്കെതിരെ വാട്ട്‌സ്ആപ്പിലെ നായര്‍ ഗ്രൂപ്പുകളില്‍ ദുഷ്പ്രചാരണം നടത്തുന്നു എന്ന ആരോപണവുമായി ശശി തരൂര്‍. 2009ലെ തെരഞ്ഞെടുപ്പില്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഒട്ടും പ്രധാന്യം ഉണ്ടായിരുന്നില്ല.

Advertisment

എന്നാല്‍ 2014 എത്തിയപ്പോള്‍ ഇത് വര്‍ദ്ധിച്ചു എന്ന് കോണ്‍ഗ്രസില്‍ സോഷ്യല്‍ മീഡിയ കൃത്യമായി ഉപയോഗിച്ചിരുന്നത് താന്‍ മാത്രമായിരുന്നു എന്ന് ശശി തരൂര്‍ പറയുന്നു.

publive-image

എന്നാല്‍ 2019 ല്‍ എത്തിയതോടെ എല്ലാം മാറിയിട്ടുണ്ട്. ഇന്ന് സ്ഥാനാര്‍ത്ഥികള്‍ അടക്കം സോഷ്യല്‍ മീഡിയ വഴി തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുന്നു.

എന്നാല്‍ ബിജെപി ഇപ്പോള്‍ തിരുവനന്തപുരത്ത് ചെയ്യുന്നത് വളരെ സിസ്റ്റമാറ്റിക്കാണ്. അതായത് ബിജെപി എന്ന ലേബല്‍ ഇല്ലാതെ ഒരാള്‍ അയക്കും പോലെ ഞാന്‍ നായര്‍ സമുദായത്തെ അപമാനിച്ചു എന്ന രീതിയില്‍ പ്രചരണം നടത്തുകയാണ് അവര്‍. ഞാന്‍ തന്നെ ഒരു നായര്‍ സമുദായ അംഗമാണ്.

ഇത്തരം വൃത്തികേട്ട കളി ഞങ്ങള്‍ നടത്തില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ ഒരു വ്യക്തിയുടെ വ്യക്തി ജീവിതം സംബന്ധിച്ച് ഒന്നും പറയാന്‍ പാടില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും തരൂര്‍ വ്യക്തമാക്കി.

Advertisment