Advertisment

ബിജെപിയുടെ ജയം ഉറപ്പാക്കണമെന്ന് കളക്ടര്‍: മധ്യപ്രദേശില്‍ കളക്ടര്‍ സബ്കളക്ടര്‍ക്ക് അയച്ച വാട്‌സാപ്പ് സന്ദേശം വിവാദത്തിലേക്ക്

author-image
admin
Updated On
New Update

ഭോപ്പാല്‍: കോണ്‍ഗ്രസിനെ തൂത്തെറിയമെന്നും ബിജെപിയുടെ വിജയം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ സബ് കളക്ടര്‍ക്ക് വാട്ട്സാപ്പ് സന്ദേശം അയച്ചു. ജില്ലാ കളക്ടര്‍ അനുഭ ശ്രീവാസ്തവയും ഡെപ്യൂട്ടി കളക്ടര്‍ പൂജാ തിവാരിയുമാണ് സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

Advertisment

സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കമുള്ളവ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മധ്യപ്രദേശിലെ ഷാഹ്ദോള്‍ ജില്ലയിലാണ് പുതിയ വിവദം ഉടലെടുത്തിരിക്കുന്നത്. അതേസമയം സന്ദേശങ്ങള്‍ സത്യമാണോ എന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല.

publive-image

ജൈത്പുര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പു വരുത്താന്‍ പ്രവര്‍ത്തിക്കണം എന്നാവശ്യപ്പെട്ടായിരുന്നു അനുഭയുടെ സന്ദേശം. തെരഞ്ഞെടുപ്പ് സമയത്തെ സാഹചര്യങ്ങളെ കുറിച്ച് പൂജ നല്‍കിയ സന്ദേശങ്ങള്‍ക്ക് മറുപിയായി കോണ്‍ഗ്രസിനെ തുടച്ചുമാറ്റാന്‍ ആഗ്രഹിക്കുന്നതായും അതിനായി അത് പൂജ ഉറപ്പു വരുത്തണം എന്നുമാണ് സന്ദേശം.

അതേസമയം തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഈ സന്ദേശങ്ങള്‍ അയച്ചിരിക്കുന്നത്. അതേസമയം ബിജെപിയുടെ വിജയം ഉറപ്പാക്കിയാല്‍ തെരഞ്ഞെടിപ്പിനു ശേഷം പൂജയ്ക്ക് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റില്‍ ചുമതല ലഭിക്കുമെന്നും അനുഭവ പറയുന്നുണ്ട്.

എന്നാല്‍ സംഭവം ചര്‍ച്ചയായതോടെ മണ്ഡലത്തില്‍ റീപോളിംഗ് നടത്തണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി കളക്ടറെ സ്ഥാനത്തു നിന്നും മാറ്റി ജൈത്പുരില്‍ റീപോളിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനു കത്തെഴുതുമെന്നും ജില്ലാ കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ രാംപാല്‍ സിംഗ് പറഞ്ഞു.

അതേസമയം സന്ദേശങ്ങള്‍ വ്യാജമാണെന്ന് കളക്ടര്‍ അനുഭ പറഞ്ഞു. കൂടാതെ വ്യാജ സന്ദേശങ്ങള്‍ നിര്‍മിച്ചവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതായി സബ് കളക്ടര്‍ പൂജ വ്യക്തമാക്കി.

ഷാഹ്ദോള്‍ ജില്ലയിലെ മൂന്നു സീറ്റുകളിലും ബിജെപി വിജയിച്ചിരുന്നു. അതേസമയം ജൈത്പുരില്‍ ബി.ജെ.പി നേതാവ് മനീഷ് സിംഗിന് 74,279 വോട്ടും കോണ്‍ഗ്രസിന്റെ ഉമ ധുര്‍വെയെ 70,063 വോട്ടുമാണ് നേടിയത്.

Advertisment