Advertisment

നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെട്ടോ?....വാട്‌സാപ്പ് ദുരുപയോഗം ചെയ്യപ്പെട്ടാലും പേടിവേണ്ട... സ്മാര്‍ട്ട്‌ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഉടന്‍ തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുക... ഫോണ്‍ ദുരുപയോഗം ചെയ്യപ്പെട്ടാല്‍ കുറ്റം നിങ്ങളിലേക്ക് വരില്ല

author-image
admin
Updated On
New Update

ഫോണ്‍ നഷ്ടപ്പെട്ടാലും വാട്ട്‌സ്ആപ്പ് ദുരുപയോഗം ചെയ്യപ്പെടുമെന്ന പേടി ഇനി വേണ്ട. ഫോണ്‍ നഷ്ടപ്പെട്ട് ഉടനെ തന്നെ ചില കാര്യങ്ങള്‍ ചെയ്താല്‍ ഇത് തടയാന്‍ കഴിയുന്നതാണ്.

Advertisment

publive-image

സ്മാര്‍ട്ട്‌ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഉടന്‍ തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ എത്തി ഫോണ്‍ നഷ്ടപ്പെട്ടതായി പരാതി നല്‍കുക. ഇങ്ങനെ ചെയ്താല്‍ ഫോണ്‍ ദുരുപയോഗം ചെയ്യപ്പെട്ടാല്‍ കുറ്റം നിങ്ങളിലേക്ക് വരില്ല. ഫോണിന്റെ ഐ എം ഇ ഐ നമ്പറും പരാതിക്കൊപ്പം നല്‍കിയാലും ഫോണ്‍ വളരെ വേഗം ട്രാക്ക് ചെയ്യാനാകും.

പിന്നീട് സര്‍വീസ് പ്രൊവൈഡറെ വിളിച്ച് സിം കാര്‍ഡ് ബ്ലോക്ക് ചെയ്യണം. ഇതോടെ ഈ നമ്പറില്‍ പ്രവര്‍ത്തിക്കുന്ന വാട്ട്‌സ്ആപ്പ് പിന്നീട് ഉപയോഗിക്കാന്‍ കഴിയില്ല. ഉടന്‍ തന്നെ അതേ നമ്പറില്‍ ഡ്യുപ്ലികേറ്റ് സിം എടുക്കുന്നതോടെ മറ്റൊരു ഫോണില്‍ വാട്ട്‌സ് ആപ്പ് സുരക്ഷിതമാക്കാം.

ഉതോടെ നഷ്ടപ്പെട്ട സിം കാര്‍ഡ് ഡീ ആക്ടിവേറ്റ് ആവുകയും ചെയ്യും. അതേസമയം നഷ്ടപ്പെട്ട സിം കാര്‍ഡില്‍ തുടര്‍ന്നും വാട്ട്‌സ് ആപ്പ് ഉപയോഗിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ വാട്ട്‌സ് ആപ്പിന് നേരിട്ട് മെയില്‍ അയച്ച് നിങ്ങളുടെ നിലവിലെ അക്കൌണ്ട് ഡി ആക്ടീവേറ്റ് ചെയ്യാവുന്നതാണ്.

Advertisment