Advertisment

കിടിലന്‍ ഫീച്ചറുമായി വാട്ട്സ്ആപ്പ്

author-image
ടെക് ഡസ്ക്
New Update
ഉപയോക്താക്കള്‍ക്കായി എക്സ്പയറിങ് മെസേജ്, മള്‍ട്ടിപ്പിള്‍ ഡിവൈസ് സപ്പോര്‍ട്ട് എന്നീ രണ്ട് ഫീച്ചറുകളാണ് വാട്‌സ് ആപ്പ് പുതുതായി അവതരിപ്പിക്കുന്നത്.
Advertisment
publive-image

ഓരോ സന്ദേശങ്ങള്‍ക്കും സമയപരിധി നിശ്ചയിക്കാനാവുന്ന ഫീച്ചറാണ് എക്സ്പയരിങ് മെസേജ്. സന്ദേശം അയച്ച ആളുടെ ചാറ്റ് വിന്‍ഡോയില്‍ നിന്നും അത് ലഭിച്ച ആളുടെ ചാറ്റ് വിന്‍ഡോയില്‍ നിന്നും സന്ദേശം ഓട്ടോമാറ്റിക് ആയി നീക്കം ചെയ്യപ്പെടും. നേരത്തെ ഡിസപ്പിയറിങ് മെസേജസ് എന്നായിരുന്നു ഈ സംവിധാനത്തെ വാട്സാപ്പ് വിളിച്ചിരുന്നത്. നിലവില്‍ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ചെയ്യുമ്പോള്‍ ചാറ്റ് വിന്‍ഡോയില്‍ നീക്കം ചെയ്ത സന്ദേശത്തിന്റ സ്ഥാനത്ത് ‘ ദിസ് മെസേജ് ഹാസ് ബീന്‍ ഡിലീറ്റഡ്’ എന്ന സന്ദേശം ഉണ്ടാകും. എന്നാല്‍ എക്സ്പയരിങ് മെസേജ് ഉപയോഗിക്കുമ്പോള്‍ അത്തരം ഒരു സന്ദേശവും കാണിക്കില്ല.ഗ്രൂപ്പ് ചാറ്റുകളിലും ഈ സവിശേഷത പ്രാപ്തമാക്കാം. എന്നിരുന്നാലും, ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് മാത്രമേ ഇത് ആക്സസ് ചെയ്യാന്‍ കഴിയൂ. ഒരു മണിക്കൂര്‍, ഒരു ദിവസം അല്ലെങ്കില്‍ ഒരു ആഴ്ചയ്ക്ക് ശേഷവും മെസേജ് ഡിലീറ്റ് ചെയ്യാനാകും.

ഗ്രൂപ്പില്‍ കാലഹരണപ്പെടുന്ന ഈ സന്ദേശങ്ങള്‍ ആരാണ് അയയ്ക്കുന്നതെന്ന് ആക്സസ് ചെയ്യാനും അഡ്മിന് കഴിയും.

‘മള്‍ട്ടിപ്പിള്‍ ഡിവൈസ് സപ്പോര്‍ട്ട് ‘ ഫീച്ചര്‍ പേര് സൂചിപ്പിക്കും പോലെ, ഉപയോക്താക്കളുടെ ഒരേ അക്കൗണ്ട് ഒന്നിലധികം ഉപകരണങ്ങളില്‍ ഒരേ സമയം ഉപയോഗിക്കാന്‍ സാധിക്കുന്ന സംവിധാനമാണിത്. അതായത് ഒന്നിലധികം ഉപകരണങ്ങളിലെ വാട്സാപ്പ് വെബില്‍ ഒരേ അക്കൗണ്ട് തന്നെ ഉപയോഗിക്കാന്‍ സാധിക്കും. പക്ഷേ ഫോണില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടെങ്കില്‍ മാത്രമേ അത് ഉപയോഗിക്കാന്‍ സാധിക്കു എന്ന് മാത്രം

whatsapp WHATSAPP ISSUE
Advertisment