Advertisment

ഇമോജികളില്‍ പുത്തന്‍ പരിഷ്‌കരണവുമായി വാട്‌സ്ആപ്പ്

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

ജനപ്രീയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് പുത്തന്‍ പരിഷ്‌കരണങ്ങള്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നതില്‍ ഏറെ മുന്നിലാണ്. ഇപ്പോഴിതാ ചില ഇമോജികളുടെ മുഖം മിനുക്കിയിരിക്കുകയാണ് വാട്‌സ്ആപ്പ്.

21 ഇമോജികളാണ് പഴയതില്‍ നിന്നും വിത്യസ്തമായി ചെറിയ ചില മാറ്റങ്ങളോടെ വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. നിറം വലിപ്പം എന്നിവയിലാണ് പ്രധനമായും മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. വാട്‌സ്ആപ്പിന്റെ ആന്‍ഡ്രോയ്ഡ് ബീറ്റ പതിപ്പായ V2.19.21ലൂടെ പുതിയ ഇമോജികള്‍ ഉപയോഗിക്കാം.

അതേസമയം ഡാര്‍ക് മോഡ്, ഫിംഗര്‍പ്രിന്റ് ലോക്ക് എന്നിവയും വാട്‌സ്ആപ്പ് പുതിയതായി അവതരിപ്പിക്കുന്ന ഫീച്ചറുകളാണ്. രാത്രസമയങ്ങളിലെ ചാറ്റിങിനെ സഹയാക്കിന്നതാണ് ഡാര്‍ക് മോഡ്. ചാറ്റുകള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുവേണ്ടിയുള്ളതാണ് ഫിംഗര്‍പ്രിന്റ് സവിശേഷത.

Advertisment