Advertisment

‘സ്റ്റാറ്റസ്’ പുതുക്കാന്‍ വാട്സ്ആപ്പ്! പുതിയ ഫീച്ചര്‍ പരീക്ഷണത്തില്‍

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

കഴിഞ്ഞ ദിവസങ്ങളിലാണ് 'റാങ്കിങ്' എന്നൊരു ഫീച്ചര്‍ വാട്‌സ്ആപ്പ് പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നത്. ഏറ്റവും അധികം ചാറ്റ് ചെയ്തയാളുടെ സ്റ്റാറ്റസ് ഏറ്റവും ആദ്യം കാണാനാകുമെന്നാതാണ് റാങ്കിങ് ഫീച്ചറിന്റെ സവിശേഷത. വാട്സ്ആപ്പ് ഉപയോക്താവ് ഏറ്റവും കൂടുതല്‍ തവണ ആരോടാണോ ചാറ്റ് ചെയ്തത് ആ കോണ്ടാക്ടിനെ കൂടുതല്‍ ലൈവായി നിര്‍ത്തുകയാണ് ഈ ഫീച്ചറിലുടെ വാട്സ്ആപ്പ് ലക്ഷ്യമിടുന്നത്. കൂടുതല്‍ ചാറ്റ് ചെയ്ത സുഹൃത്ത് അപ്ഡേറ്റ് ചെയ്യുന്ന സ്റ്റാറ്റസും മറ്റ് അപ്ഡേഷനുമെല്ലാം വാട്സ്ആപ്പ് നിങ്ങളെ പ്രത്യേകമായി അറിയിക്കും. ഇതിനായിട്ടുള്ള പ്രയോറിറ്റി വാട്സ്ആപ്പ് തന്നെ നിശ്ചയിക്കും. വീഡിയോ, ചിത്രങ്ങള്‍ എന്നിവ ഏറ്റവും കൂടുതല്‍ അയച്ചാലാണ് പ്രയോറിറ്റി വര്‍ദ്ധിക്കുക. വാട്സ്ആപ്പ് കോളിംഗ് കൂടുതല്‍ വിളിക്കുന്നതും പ്രയോറിറ്റി കൂടാന്‍ സഹായിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

സാധാരണഗതിയില്‍ സ്റ്റാറ്റസുകള്‍ അപ്‌ലോഡ് ചെയ്ത ക്രമത്തിനനുസരിച്ചാണ് ദൃശ്യമാകുക. കോണ്ടാക്ട് ലിസ്റ്റിലുള്ളവരില്‍ ഏറ്റവും അവസാനം അപ്‌ലോഡ് ചെയ്ത സ്റ്റാറ്റസാകും നമുക്ക് ദൃശ്യമാകുക. സ്റ്റാറ്റസുകളുടെ പ്രാധാന്യത്തിന് മുന്‍ഗണന നല്‍കുകയെന്നതാണ് പുത്തന്‍ പരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യ, ബ്രസീല്‍, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലെ തെരഞ്ഞെടുത്ത ഉപയോക്താക്കളില്‍ പരീക്ഷണത്തിന്റെ ആദ്യ ഘട്ടം നടത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാര്‍ത്തകള്‍-വിവരങ്ങള്‍ പോലുള്ള സ്റ്റാറ്റസുകള്‍ക്ക് പ്രാധാന്യം നല്‍കാനും വാട്‌സ്ആപ്പ് പദ്ധതിയുണ്ട്. മാത്രമല്ല സ്റ്റാറ്റസുകള്‍ കണ്ടവരുടെ കണക്ക് വിവരങ്ങള്‍ ലഭ്യമാക്കലും പുത്തന്‍ ഫീച്ചറിലൂടെ സാധ്യമാക്കിയേക്കും. നിലവില്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പോലുള്ള ആപ്പുകളില്‍ ഇതിനുള്ള സംവിധാനം ഉണ്ട്. ഇന്‍സൈറ്റില്‍ കയറിയാല്‍ ആരൊക്കെ, എത്ര തവണ കണ്ടു എന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കും. എന്നാല്‍ വാട്‌സ്ആപ്പില്‍ അതിന് വഴിയില്ല. പുത്തന്‍ അല്‍ഗോരിതം ഉപയോഗിച്ചുള്ള പരീക്ഷണം വിജയിച്ചാല്‍ വാട്‌സ്ആപ്പിലും അത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കും.

Advertisment