Advertisment

വ്യാജവാര്‍ത്തകള്‍ക്കും പ്രചരണങ്ങള്‍ക്കും എതിരെ നടപടിയുമായി വാട്ട്‌സ്ആപ്പ്

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: വ്യാജവാര്‍ത്തകള്‍ക്കും പ്രചരണങ്ങള്‍ക്കും എതിരെ നടപടിയുമായി വാട്ട്‌സ്ആപ്പ്. വാട്ട്‌സ്ആപ്പിന്റെ ഇന്ത്യയിലെ മേധാവി അഭിജിത്ത് ബോസാണ് കഴിഞ്ഞ ദിവസം ഇക്കാര്യം വെളിപ്പെടുത്തിയത്.

വൈറല്‍ ഉള്ളടക്കങ്ങളെ നിയന്ത്രിക്കുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും എന്നാല്‍ ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, സുരക്ഷിതമായി സന്ദേശങ്ങല്‍ കൈമാറുന്നതിനുള്ള മാര്‍ഗ്ഗം സ്വകാര്യ സന്ദേശങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ആഗോള തലത്തില്‍ 150 കോടിയിലധികം ഉപയോക്താക്കളുള്ള വാട്ടസ്ആപ്പിന് ഇന്ത്യയില്‍ നിന്ന് 20 കോടിയിലധികം സ്ഥിരം ഉപയോക്താക്കളാണുള്ളത്.

വാട്ട്‌സ്ആപ്പ് വഴി പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളും സന്ദേശങ്ങളും തടയുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ ഭരണകൂടത്തില്‍ നിന്നും വാട്ട്‌സ്ആപ്പ് സമ്മര്‍ദ്ദം നേരിടുന്നുണ്ട്. ഭീകരവാദം ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്ക് വാട്ട്‌സ്ആപ്പ് ഉപയോഗിക്കപ്പെടുന്നത് ഒഴിവാക്കണം എന്നതാണ് പ്രധാന ആവശ്യം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫോര്‍വേഡ് ചെയ്യാന്‍ കഴിയുന്ന മെസേജുകളുടെ എണ്ണം അഞ്ചാക്കി കുറച്ചത്.

പിന്നീട് ഇത് ആഗോളതലത്തില്‍ അവതരിപ്പിക്കാന്‍ വാട്ട്‌സ്ആപ്പിന് കഴിഞ്ഞു. മാത്രമല്ല, പ്രാദേശിക വിവരങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് വാട്ട്‌സ്ആപ്പ് പേമെന്റ് സംവിധാനം ഇപ്പോഴും ഔദ്യോഗികമായി അവതരിപ്പിക്കാന്‍ കമ്പനിക്ക് കഴിയാത്തതെന്നും ആദ്ദേഹം പറഞ്ഞു.

Advertisment