Advertisment

സുരക്ഷിതമായി വാട്സ്ആപ്പ് ഉപയോഗിക്കാന്‍ ഇക്കാര്യങ്ങള്‍ അറിയാതെ പോകരുത്

author-image
ടെക് ഡസ്ക്
New Update

സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് ഉപയോഗിക്കുമ്പോള്‍ കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായി ഉണ്ട്. അനുവാദമില്ലാതെ പലരും നിങ്ങളെ വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളില്‍ ചേര്‍ത്തേക്കാം.

Advertisment

publive-image

എന്നാല്‍ ഇങ്ങനെയുണ്ടാകാതിരിക്കാന്‍ വാട്‌സ്‌ആപ്പിന്‍റെ സെക്യൂരിറ്റി ഫീച്ചര്‍ നമുക്ക് ഉപയോഗിക്കാം. ഇതിനായി സെറ്റിംഗില്‍ എത്തി അക്കൗണ്ട് - പ്രൈവസി -ഗ്രൂപ്പ് ഓപ്ഷന്‍ തെരഞ്ഞെടുക്കുമ്ബോള്‍ ആര്‍ക്കെല്ലാം ഗ്രൂപ്പില്‍ ആഡ് ചെയ്യാം എന്നത് തെരഞ്ഞെടുക്കാനാകും.

നിങ്ങളുടെ സ്റ്റാറ്റസുകള്‍ ആരൊക്കെ കാണണം എന്നത് സംബന്ധിച്ച്‌ നിങ്ങള്‍ക്കു തന്നെ തീരുമാനമെടുക്കാം. ഇതിനായി സ്റ്റാറ്റസ് പ്രൈവസി ഫീച്ചറാണ് ഉപയോഗപ്പെടുത്തേണ്ടത്. സ്റ്റാറ്റസ് വിഭാഗത്തില്‍ സ്റ്റാറ്റസ് പ്രൈവസി സെറ്റിംഗിസില്‍ ഇത് ചേയ്ഞ്ച് ചെയ്യാം.നിങ്ങളുടെ വാട്‌സ്‌ആപ്പ് പ്രൊഫൈല്‍ പിക്ചര്‍ ആരൊക്കെ കാണണം എന്ന് നിങ്ങള്‍ക്ക് തീരുമാനമെടുക്കാന്‍ സാധിക്കും. ഇതിനായി സെറ്റിംഗ്‌സ് - പ്രൈവസി- പ്രൊഫൈല്‍ ഫോട്ടോ എന്ന ഓപ്ഷന്‍ ഉപയോഗിക്കാം.

വാട്‌സ്‌ആപ്പ് അവസാനമായി ഉപയോഗിച്ചത് എപ്പോഴെന്നത് മറച്ചുവയ്ക്കുന്നതിന് സാധിക്കും. ഇതിനായി സെറ്റിംഗ്‌സ് - പ്രൈവസി - ലാസ്റ്റ് സീന്‍ എന്ന ഓപ്ഷന്‍ ഉപയോഗിക്കാം.നിങ്ങളുടെ വാട്‌സ്‌ആപ്പ് മറ്റുള്ളവര്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഫിംഗര്‍പ്രിന്റ് ലോക്ക് ഉപയോഗിക്കാവുന്നതാണ്. പുതിയ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഫേയ്‌സ് ഐഡി, ടച്ച്‌ ഐഡി ഓപ്ഷനുകള്‍ കൂടി ലഭ്യമായിട്ടുണ്ട്.

നമ്പരുകള്‍ ബ്ലോക്ക് ചെയ്യല്‍- വാട്‌സ്‌ആപ്പില്‍ ഫോണ്‍ നമ്പരുകള്‍ ബ്ലോക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സെറ്റിംഗ്‌സ് ഓപ്ഷനിലും ചാറ്റിലും ഇതിനായുള്ള ഓപ്ഷനുണ്ട്.

whatsapp
Advertisment