Advertisment

‘വിശ്വരൂപം’ സിനിമ നിരോധിച്ചതിന് പിന്നില്‍ ജയലളിത; വെളിപ്പെടുത്തലുമായി കമലഹാസന്‍

New Update

publive-image

Advertisment

ചെന്നൈ: തന്റെ ‘വിശ്വരൂപം’ സിനിമ നിരോധിച്ചതിന് പിന്നില്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയാണെന്ന വെളിപ്പെടുത്തലുമായി നടനും ‘മക്കള്‍ നീതി മയ്യം’ പാര്‍ട്ടി സ്ഥാപകനുമായ കമലഹാസന്‍. സോണിയ സിംഗിന്റെ ‘ഇന്ത്യയെ നിര്‍വചിക്കുന്നു, അവരുടെ കണ്ണുകളിലൂടെ’ എന്ന പുസ്തകത്തിന് വേണ്ടി നടത്തിയ അഭിമുഖത്തിലാണ് കമലഹാസന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അവരുടെ ഉടമസ്ഥതയിലുള്ള ‘ജയ ടി.വി’ക്ക് വേണ്ടി ‘വിശ്വരൂപ’ത്തിന്റെ ടെലിവിഷന്‍ അവകാശം ആവശ്യപ്പെട്ട് ജയലളിതയുടെ കൂട്ടാളി തന്നെ സമീപിച്ചിരുന്നു. ജയലളിത സ്വാധീനമുള്ള ആളായിരുന്നതിനാല്‍ തനിക്ക് ആ നിര്‍ദ്ദേശം സ്വീകരിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ അവകാശത്തിനുള്ള പ്രതിഫലമായി തനിക്ക് അവര്‍ കള്ളപ്പണം വാഗ്ദാനം ചെയ്തപ്പോഴാണ് താന്‍ ആ കരാറില്‍ നിന്നും പിന്മാറിയത്. ഇത് താന്‍ സ്വീകരിക്കാത്തതിനാലാണ് തന്റെ ‘വിശ്വരൂപം’ സിനിമ ജയലളിത നിരോധിച്ചതെന്നും കമലഹാസന്‍ പറഞ്ഞു. തന്റെ ആത്മാഭിമാനത്തെ ജയലളിത വിലകുറച്ച് കണ്ടുവെന്നും കമലഹാസന്‍ കൂട്ടിച്ചേര്‍ത്തു.

ചിത്രം നിരോധിച്ചാല്‍ താന്‍ ജയലളിതയോട് യാചിക്കാന്‍ ചെല്ലുമെന്ന് അവര്‍ കരുതിയിരിക്കാമെന്നും, എന്നാല്‍ താന്‍ ആത്മാഭിമാനിയാണെന്നതിനെ കുറിച്ച് അവര്‍ക്ക് അറിവില്ലായിരുന്നുവെന്നും കമലഹാസന്‍ പറഞ്ഞു. അന്ന് ചിത്രം നിരോധിച്ചതിനെ തുടര്‍ന്ന് താന്‍ ഏറെ ബുദ്ധിമുട്ടിയെന്നും പിന്നീട് ഏറെ കഷ്ടപ്പെട്ടാണ് ചിത്രത്തെ നിരോധനത്തില്‍ നിന്നും രക്ഷിച്ചെടുത്തതെന്നും കമലഹാസന്‍ പറഞ്ഞു.

Advertisment