വിവിധ സൈറ്റുകളിലൂടെ അശ്ലീല ദൃശ്യങ്ങള്‍ കാണുന്നത് ദിനംപ്രതി വര്‍ധിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. 2019-ല്‍ മാത്രം ഒരു പ്രമുഖ അശ്ലീല സൈറ്റ് പ്രതിദിനം സന്ദര്‍ശിച്ചിരുന്നവരുടെ എണ്ണം 115 മില്യണായിരുന്നു.
എന്നാല്‍ പോണോഗ്രഫിയെ മാനസികാരോഗ്യ പ്രശ്നമായോ അല്ലെങ്കില്‍ മയക്കുമരുന്ന്/മദ്യപാന ആസക്തി പോലുള്ള പ്രശ്നമായോ അമേരികക്ന്‍ സൈക്കോളജിക്കല്‍ അസോസിയേഷന് (എപിഎ) കണക്കാക്കുന്നില്ല.
പോണോഗ്രഫി അല്ലെങ്കില്‍ ലൈംഗിക ആസക്തി എന്നത് ഒരു മാനസിക വൈകല്യമല്ലെന്നാണ് ഡിഎസ്എം-5 (മാനസിക വൈകല്യങ്ങളെക്കുറിച്ചുള്ള ലോകത്തെ ആധികാരിക ഗൈഡ്) പറയുന്നത്. ചൂതാട്ടം, മദ്യം, മയക്കുമരുന്ന്, ഓണ്‍ലൈന്‍ ഗെയിമിംഗ് എന്നിവയ്ക്കുള്ള ആസക്തിയാണ് ഡിഎസ്എം-5 പ്രതിപാദിക്കുന്ന വൈകല്യങ്ങള്‍.
ലൈംഗിക വിദ്യാഭ്യാസം പ്രധാനം
എന്നാല്‍ ലൈംഗിക വിദ്യാഭ്യാസം ചെറുപ്പക്കാര്‍ക്ക് കൃത്യമായി ലഭിക്കാത്തതാണ് പല പ്രശ്നങ്ങള്‍ക്കും കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നു. അതുകൊണ്ട് തന്നെ ലൈംഗികതയെ തെറ്റിദ്ധരിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
മൂല്യങ്ങളുടെ വൈരുദ്ധ്യമാണ് ലൈംഗികതയെ ആസക്തിയായി കാണാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് പ്രശസ്ത സൈക്കോളജിസ്റ്റും ന്യൂറോ സയന്റിസ്റ്റുമായ നിക്കോള്‍ പ്രൗസ് പറയുന്നത്.
അമിതമായി അശ്ലീലദൃശ്യങ്ങള്‍ കാണുന്നില്ലെങ്കില്‍ പോലും, നാം പോണോഗ്രഫിക്ക് അടിമയാണെന്ന് നമ്മെ വിശ്വസിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത് ആളുകളുടെ സാംസ്കാരിക, ധാര്‍മിക, അല്ലെങ്കില്‍ മതപരമായ വിശ്വാസങ്ങള്‍ ആയിരിക്കാമെന്നാണ് എപിഎ 2020-ല്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.
പോണോഗ്രഫി പ്രശ്നമാകുന്നത്
ഏത് ഘട്ടത്തിലാണ് പോണോഗ്രഫി ഒരു വ്യക്തിക്ക് പ്രശ്നമാകുന്നതെന്നതിന് വ്യക്തമായ ഉത്തരമില്ലെന്നാണ് ഗവേഷകരുടെ അഭിപ്രായം. ഇത് ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. അശ്ലീലദൃശ്യങ്ങള്‍ കണ്ടതിന് ശേഷമുള്ള കുറ്റബോധം, ലജ്ജ, പശ്ചാത്താപം, എത്ര ശ്രമിച്ചിട്ടും അശ്ലീലദൃശ്യങ്ങള്‍ കാണുന്നത് നിര്‍ത്താനാകാത്തത്, പങ്കാളിയില്‍ നിന്നുള്ള അകല്‍ച്ച, ലൈംഗിക ബന്ധങ്ങളിലെ സംതൃപ്തി കുറവ് തുടങ്ങിയവ ലക്ഷങ്ങള്‍ ഇതിന് കാരണമാകാം.
നിങ്ങള്‍ വളരെയധികം അശ്ലീലദൃശ്യങ്ങള്‍ കാണുന്നുവെന്ന് തോന്നുന്നുവെങ്കില്‍, അല്ലെങ്കില്‍ ഇത് മൂലം ജോലി, ബന്ധങ്ങള്‍, ഉത്തരവാദിത്തങ്ങള്‍ എന്നിവയെ ബാധിക്കുന്നുവെങ്കില്‍ പരിഹാരനടപടികള്‍ സ്വയം കണ്ടെത്താവുന്നതാണ്.
പരിഹാര നടപടികള്‍
- പോണോഗ്രഫി നിങ്ങളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് മനസിലാക്കുകയാണ് ഇതില്‍ പ്രധാനം. പോണോഗ്രഫി നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നതിനെക്കുറിച്ച് നിങ്ങള്‍ മനസിലാക്കുകയും അത് ഉണ്ടാക്കുന്ന വിപരീത ഫലങ്ങളെക്കുറിച്ച് തിരിച്ചറിയുകയും വേണം. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധത്തെ ഇത് ബാധിക്കുന്നുവെങ്കില്‍, പ്രശ്നങ്ങളെക്കുറിച്ച് ഒരു തുറന്ന സംഭാഷണം അവരുമായി നടത്തുന്നത് അഭികാമ്യമാണ്.
- ജീവിതം കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് നിറയ്ക്കുന്നത് പോണോഗ്രഫിയില്‍ നിന്ന് മോചനം നല്‍കും. ഹോബികള്‍, സ്പോര്‍ട്സ്, സുഹൃത് ബന്ധങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും നല്ലതാണ്.
- സെക്സ് തെറാപിസ്റ്റ്, കൗണ്‍സില്‍ എന്നിവരുടെ സഹായം തേടുന്നതും ഗുണം ചെയ്യും. വിഷാദം പോലുള്ള മാനസികാരോഗ്യ അവസ്ഥകളുമായി ബന്ധപ്പെട്ടുള്ള പരിശോധന നടത്തുന്നതും പരിഗണിക്കാവുന്നതാണ്. ആവശ്യമെങ്കില്‍ ചികിത്സയും തേടണം.
- അങ്ങേയറ്റത്തെ കോപം, നിരാശ, അമിതമായ ഉത്കണ്ഠ, അമിത ഭയം, ഭ്രാന്തമായ ചിന്തകള്‍ എന്നിവ മാനസികാരോഗ്യപ്രശ്നങ്ങളുടെ സൂചനയാണ്. നിങ്ങള്‍ക്ക് പോണോഗ്രഫിക്ക് അടിമയാണെന്ന് തോന്നുന്നുവെങ്കില്‍ ഒരു പ്രൊഫഷണലിന്റെ സഹായം തേടുന്നതും പ്രയോജനം ചെയ്യും.