Advertisment

ആഫ്രിക്കന്‍ കാടുകളിലെ വെള്ള ജിറാഫുകള്‍ !!

author-image
മൂവി ഡസ്ക്
New Update

ആഫ്രിക്കന്‍ കാടുകളിലെ വെള്ള ജിറാഫുകള്‍ അപൂര്‍വ്വ കാഴ്ചയാണ് .വര്‍ഷം തോറും ആഫ്രിക്കയിലേക്കെത്തുന്ന കോടിക്കണക്കിനു വിനോദ സഞ്ചാരികളില്‍ ചുരുക്കം ചിലർക്കു മാത്രമാണ് ഈ കാഴ്ച കാണാനുള്ള ഭാഗ്യം ലഭിക്കുക.

Advertisment

വടക്കു കിഴക്കൻ കെനിയയിലെ ഹിരോള വന്യജീവി സങ്കേതത്തിലെത്തിയ ഒരു കൂട്ടം സഞ്ചാരികള്‍ക്കാണ് ഈ ഭാഗ്യമുണ്ടായത്.  ഇവരുടെ മുന്നിലേക്ക് രണ്ട് വെള്ള ജിറാഫുകള്‍ ഒരുമിച്ചെത്തി.

ല്യൂസിസം എന്ന അവസ്ഥയാണ് ഈ ജിറാഫുകളുടെ പ്രത്യേക നിറത്തിനു കാരണം. സാധാരണയായി ഇവ ജനിതകപരമായി കൈമാറ്റം ചെയ്യപ്പെടാറില്ല. എന്നാല്‍ കെനിയയില്‍ കണ്ടെത്തിയ രണ്ട് വെള്ള ജിറാഫുകള്‍ അമ്മയും കുട്ടിയുമാണെന്നാണ് നിഗമനം. അതിനാല്‍ തന്നെ ഈ അവസ്ഥ ജനിതപരമായും വന്നു ചേരാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലെത്തിയിരിക്കുകയാണ് വിദഗ്ധര്‍.

ഈ അവസ്ഥയില്‍ ജീവികളുടെ യഥാര്‍ഥ നിറം മങ്ങിപ്പോവുകയാണ് ചെയ്യുക. മെലാനിന്റെ കുറവുമൂലം ത്വക്കിലെ സെല്ലുകള്‍ക്ക് പിഗ്മെന്‍റേഷന്‍ സംഭവിക്കുകയും തൊലി വെള്ള നിറമോ വിളറിയ പിങ്കു നിറമോ ആയി മാറുകയും ചെയ്യും. ദേഹത്തെ രോമങ്ങള്‍ക്കും തൂവലുകള്‍ക്കുമെല്ലാം ഈ മാറ്റം സംഭവിക്കും. കണ്ണുകളില്‍ മാത്രമാണ് ഈ അവസ്ഥ കാര്യമായ വ്യത്യാസം വരുത്താതിരിക്കുന്നത്.

Advertisment