Advertisment

ഇത് അവസാനത്തെ മഹാമാരിയല്ല, മറ്റൊരു മഹാമാരി ഉണ്ടാകാതിരിക്കാൻ നമ്മൾ ഒന്നും ചെയ്യുന്നില്ല; കാലാവസ്ഥാ വ്യതിയാനവും മൃഗപരിപാലനവും നല്ല രീതിയിൽ കൈകാര്യം ചെയ്യാതെ മനുഷ്യന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടന

New Update

ജനീവ: കൊറോണ വൈറസ് ലോകത്തിലെ അവസാന മഹാമാരി ആയിരിക്കില്ലെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. കാലാവസ്ഥാ വ്യതിയാനവും മൃഗപരിപാലനവും നല്ല രീതിയിൽ കൈകാര്യം ചെയ്യാതെ മനുഷ്യന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment

publive-image

ഞായറാഴ്ച എപിഡമിക്ക് പ്രിപെയ്ഡ്നെസ് ദിനാചരണത്തിന്റെ ഭാഗമായി പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കോവിഡ് -19 പാൻഡെമിക്കിൽ നിന്ന് പാഠങ്ങൾ പഠിക്കാനുള്ള സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. മാഹാമാരി പൊട്ടിപ്പുറപ്പെടുമ്പോൾ മാത്രം കുറഞ്ഞ കാലയളവിനുള്ളിൽ ധാരളം പണം വലിച്ചെറിയുന്നു. എന്നാൽ മറ്റൊരു മഹാമാരി ഉണ്ടാകാതിരിക്കാൻ നമ്മൾ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇത് അവസാനത്തെ മഹാമാരിയല്ലെന്ന് ചരിത്രം നമ്മളെ പഠിപ്പിച്ചിട്ടുണ്ട്. പകർച്ച വ്യാധികൾ ജീവിതത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

world health organisation who chief who chief speaks
Advertisment