Advertisment

വുഹാനില്‍ ഒരു രോഗി പോലുമില്ലെന്നത് സന്തോഷമുള്ള കാര്യം; മറ്റു രാജ്യങ്ങള്‍ ചൈനയെ കണ്ടു പഠിക്കണമെന്ന് ലോകാരോഗ്യസംഘടന

New Update

publive-image

Advertisment

ജനീവ: വുഹാനില്‍ ഒരു രോഗി പോലുമില്ലെന്നത് സന്തോഷമുള്ള കാര്യമാണെന്നും മറ്റു രാജ്യങ്ങള്‍ ചൈനയെ കണ്ടു പഠിക്കണമെന്നും ലോകാരോഗ്യസംഘടനയുടെ ഹെല്‍ത്ത് എമര്‍ജന്‍സീസ് വിഭാഗം ടെക്‌നിക്കല്‍ മേധാവിയായ മരിയ വാന്‍ ഖര്‍ക്കോവ പറഞ്ഞു.

കൊറോണ വൈറസിന്റേത് സ്വഭാവിക ഉത്ഭവമാണെന്ന് ലോകാരോഗ്യസംഘടന എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഡോ. മൈക്കല്‍ റയാന്‍ പറഞ്ഞു.

എന്നാല്‍ ചൈനയെ പിന്തുണച്ച് ലോകാരോഗ്യസംഘടന രംഗത്തെത്തിയത് വരും ദിവസങ്ങളിലും വിമര്‍ശനങ്ങള്‍ക്ക് കാരണമായേക്കാം.

ചൈനയെ ലോകാരോഗ്യസംഘടന അമിതമായി പിന്തുണക്കുന്നുവെന്നാരോപിച്ച് സംഘടനയ്ക്ക് നല്‍കുന്ന ധനസഹായം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്‍വലിച്ചിരുന്നു. ഇതിനു പുറകേ ലോകാരോഗ്യസംഘടനയ്ക്ക് കൂടുതല്‍ സഹായം പ്രഖ്യാപിച്ച് ചൈനയും രംഗത്തെത്തിയിരുന്നു.

Advertisment