Advertisment

കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന് പിന്തുണ നൽകുന്ന ഇന്ത്യക്ക് നന്ദി അറിയിച്ച്‌ ലോകാരോഗ്യ സംഘടന

New Update

publive-image

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന് പിന്തുണ നല്‍കുന്ന ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി അറിയിച്ച്‌ ലോകാരോഗ്യ സംഘടന. അയല്‍ രാജ്യങ്ങളിലേക്കും ബ്രസീല്‍, മൊറോക്കോ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യ വാക്‌സിന്‍ കയറ്റമതി ചെയ്തിരുന്നു. 91 രാജ്യങ്ങളാണ് കോവിഡ് വാക്‌സിനായി ഇന്ത്യയെ സമീപിച്ചിരിക്കുന്നത്.

'നന്ദി ഇന്ത്യ, പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡിനെതിരായ ആഗോള പോരാട്ടത്തിനുള്ള നിങ്ങളുടെ തുടര്‍ച്ചയായ പിന്തുണയ്ക്ക്. ഒന്നിച്ചുനിന്ന് അറിവുകള്‍ പങ്കുവയ്ക്കുകയാണെങ്കില്‍ മാത്രമേ ഈ മഹാമാരിയെ തടുക്കാനാവു' ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയക്ക് നന്ദി അറിയിച്ച്‌ ബ്രസീല്‍ പ്രസിഡന്റ് ജയിര്‍ ബോള്‍സൊനാരോയും രംഗത്തെത്തിയിരുന്നു.

Advertisment