Advertisment

ആ​ഗോ​ള​ജ​ന​ത​യു​ടെ ആ​ശ​ങ്ക​യേ​റ്റി കോ​വി​ഡ് വൈ​റ​സ് സം​ബ​ന്ധി​ച്ച പു​തി​യ റി​പ്പോ​ര്‍​ട്ടു​ക​ള്‍: കോ​വി​ഡ് വാ​യു​വി​ലൂ​ടെ പ​ക​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് വി​ദ​ഗ്ധ​ര്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ആ​ഗോ​ള​ജ​ന​ത​യു​ടെ ആ​ശ​ങ്ക​യേ​റ്റി കോ​വി​ഡ് വൈ​റ​സ് സം​ബ​ന്ധി​ച്ച പു​തി​യ റി​പ്പോ​ര്‍​ട്ടു​ക​ള്‍. കോ​വി​ഡ് വാ​യു​വി​ലൂ​ടെ പ​ക​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് വി​ദ​ഗ്ധ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. ന്യൂ​യോ​ര്‍​ക്ക് ടൈം​സാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​ത് പ​രി​ഗ​ണി​ച്ച്‌ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പു​തി​യ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നും വി​ദ്ഗ​ധ​രു​ടെ സം​ഘം ആ​വ​ശ്യ​പ്പെ​ട്ടു.

Advertisment

publive-image

ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച്‌ 32 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 239 വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​ര്‍ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യ്ക്ക് ക​ത്ത​യ​ച്ചു​വെ​ന്നും ന്യൂ​യോ​ര്‍​ക്ക് ടൈം​സി​ന്‍റെ റി​പ്പോ​ര്‍​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ ത​ന്നെ ഈ ​ക​ത്ത് പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് വി​വ​രം.

അ​തേ​സ​മ​യം ഇ​ത് സം​ബ​ന്ധി​ച്ച്‌ ശാ​സ്ത്രീ​യ​മാ​യ തെ​ളി​വു​ക​ളെ​ക്കു​റി​ച്ച്‌ സ​മ​ഗ്ര​മാ​യ പ​ഠ​നം ആ​വ​ശ്യ​മാ​ണെ​ന്നും ഇ​ത് മു​ന്‍​നി​ര്‍​ത്തി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ കൂ​ടു​ത​ല്‍ ക​ര്‍​ശ​ന​മാ​ക്ക​ണ​മെ​ന്നു​മാ​ണ് വി​ദ​ഗ്ധ സം​ഘ​ത്തി​ന്‍റെ ആ​വ​ശ്യം. നി​ല​വി​ല്‍, കോ​വി​ഡ് ബാ​ധി​ത​നു​മാ​യു​ള്ള സ​ന്പ​ര്‍​ക്കം മൂ​ല​മോ, അ​യാ​ള്‍ സ്പ​ര്‍​ശി​ച്ച പ്ര​ത​ല​ത്തി​ലൂ​ടെ​യോ ആകും പ്ര​ധാ​ന​മാ​യും വൈ​റ​സ് പ​ട​രു​ക എ​ന്നാ​ണ് അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്.

മാ​സ​ങ്ങ​ളാ​യി കോ​വി​ഡ് വാ​യു​വി​ലൂ​ടെ പ​ട​രു​മോ എ​ന്ന​ത് സം​ബ​ന്ധി​ച്ച്‌ പ​ഠ​ന​ങ്ങ​ള്‍ ന​ട​ക്കു​ന്നു​ണ്ടെ​ന്നും അ​ത്ത​ര​ത്തി​ലു​ള്ള പ​ഠ​ന​ങ്ങ​ളാ​ണ് ഇ​ത് സാ​ധൂ​ക​രി​ക്കു​ന്ന ചി​ല തെ​ളി​വു​ക​ളി​ലേ​ക്ക് എ​ത്തി​ച്ച​തെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യ്ക്ക് ക​ത്ത​യ​ച്ച ഡോ​ക്ടര്‍മാര്‍ പ​റ​ഞ്ഞു. ഇ​നി​യും അ​തേ​ക്കു​റി​ച്ച്‌ സ​മ​ഗ്ര പ​ഠ​നം ആ​വ​ശ്യ​മാ​ണെ​ന്നും ആ​രോ​ഗ്യ വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

Advertisment