Advertisment

‘വാക്‌സിന്‍ ദേശീയത നല്ലതല്ല, അത് ഒരിക്കലും നമ്മെ സഹായിക്കില്ല; ദരിദ്ര രാഷ്ട്രങ്ങളിലെ സ്ഥിതി തുടര്‍ന്ന് കൊണ്ട് സമ്പന്ന രാഷ്ട്രങ്ങള്‍ കൊവിഡ് വാക്‌സിന്‍ കണ്ടു പിടിച്ച് മുക്തി നേടിയത് കൊണ്ട് കാര്യമില്ല; വാക്‌സിന്‍ ദേശീയത’ക്കെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

New Update

ജനീവ: ‘ദരിദ്ര രാഷ്ട്രങ്ങളിലെ സ്ഥിതി തുടര്‍ന്ന് കൊണ്ട് സമ്പന്ന രാഷ്ട്രങ്ങള്‍ കൊവിഡ് വാക്‌സിന്‍ കണ്ടു പിടിച്ച് മുക്തി നേടിയത് കൊണ്ട് കാര്യമില്ലെന്ന് ലോകാരോഗ്യ സംഘടന .

Advertisment

‘വാക്‌സിന്‍ ദേശീയത നല്ലതല്ല, അത് ഒരിക്കലും നമ്മെ സഹായിക്കില്ല,’ ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥനം ഗബ്രിയേസസ് പറഞ്ഞു.

publive-image

‘വേഗം രോഗത്തില്‍ നിന്നും മുക്തി നേടാന്‍, ലോകത്ത് ഒരുമിച്ച് രോഗമുക്തി സംഭവിക്കേണ്ടതുണ്ട്. കാരണം ഇത് ആഗോളവത്കരിക്കപ്പെട്ട ലോകമാണ്:ഇവിടെ സമ്പദ് വ്യവസ്ഥ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.അത് കൊണ്ട് തന്നെ ലോകത്തിന്റെ ഒരു ഭാഗത്തിന് മാത്രമോ, കുറച്ച് രാജ്യങ്ങള്‍ക്ക് മാത്രമായോ കൊവിഡില്‍ നിന്ന് സുരക്ഷിതരായിരിക്കാന്‍ സാധിക്കില്ല,’ അദ്ദേഹം പറഞ്ഞു.

കൊവിഡിന്റെ നിലനില്‍പ്പ് എല്ലായിടത്തും ജീവിതത്തെയും ഉപജീവനത്തെയും അപകടത്തിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡിനെ നേരിടാന്‍ വിവിധ വാക്‌സിനുകള്‍ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. 26ഓളം വാക്‌സിനുകള്‍ മനുഷ്യരില്‍ പരീക്ഷിച്ച് വരികയാണ്. അതില്‍ ആറ് വാക്‌സിനുകള്‍ മൂന്നാംഘട്ട പരീക്ഷണത്തിലാണ്.

covid 19 who
Advertisment