Advertisment

രോഗം ബാധിച്ച മൃഗത്തിന്റെ ശരീര സ്രവവുമായി സമ്പർക്കം പുലർത്തുന്ന മനുഷ്യർക്ക് പകർച്ചവ്യാധികൾ നേരിട്ട് പകരാൻ സാധ്യത; ഭക്ഷ്യ ചന്തകളിൽ വന്യമൃഗങ്ങളെ ജീവനോടെ വിൽക്കുന്നത് നിർത്തണമെന്ന് ഡബ്ല്യുഎച്ച്ഒ

New Update

ജനീവ: ഭക്ഷ്യ ചന്തകളിൽ വന്യമൃഗങ്ങളെ ജീവനോടെ വിൽക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന.

Advertisment

publive-image

വന്യമൃഗങ്ങളിൽനിന്നാണ് കോവിഡ് പോലെയുള്ള വൈറസ് രോഗങ്ങളിൽ 70 ശതമാനത്തിന്റെയും ഉറവിടം. രോഗം ബാധിച്ച ഒരു മൃഗത്തിന്റെ ശരീര സ്രവവുമായി സമ്പർക്കം പുലർത്തുന്ന മനുഷ്യർക്ക് പകർച്ചവ്യാധികൾ നേരിട്ട് പകരാനുള്ള സാധ്യത സംബന്ധിച്ച റിപ്പോർട്ട് ചൂണ്ടി കാണിച്ചാണ് ലോകാരോഗ്യ സംഘടന രാജ്യങ്ങളോട് ചന്തകൾ താൽക്കാലികമായി അടയ്ക്കാൻ ആവശ്യപ്പെട്ടത്.

മൃഗങ്ങളുമായി ഇടപഴകുന്നത് ‘അധിക അപകടസാധ്യത’യാണ്. ഇത്തരം ചന്തകൾ അടച്ചിടുന്നതിലൂടെ അവിടെ ജോലി ചെയ്യുന്നവരുടെയും വരുന്നവരുടെയും ജീവൻ രക്ഷിക്കാനാകുമെന്നും സംഘടന അറിയിച്ചു.

world health organisation who
Advertisment