Advertisment

‘എന്റെ അഞ്ചു മക്കളുടെ മരണത്തിന് ആര് മറുപടി നല്‍കും? ആരാണവരെ കൊന്നത്? കോടതിയില്‍ സാക്ഷി പറയാന്‍ പോലും എന്നോട് ആവശ്യപ്പെട്ടില്ല’ . ഹിന്ദുവാണെങ്കിലും മുസ്‌ലിം ആണെങ്കിലും, അവര്‍ കുട്ടികളായിരുന്നില്ലെ..? ’;സംഝോത എക്‌സ്പ്രസ് സ്‌ഫോടനത്തില്‍ അഞ്ചു മക്കളെ നഷ്ടപ്പെട്ട റാണാ ഷൗക്കത്തലി ചോദിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : എന്റെ അഞ്ചു മക്കളുടെ മരണത്തിന് ആര് മറുപടി നല്‍കും? ആരാണവരെ കൊന്നത്? കോടതിയില്‍ സാക്ഷി പറയാന്‍ പോലും എന്നോട് ആവശ്യപ്പെട്ടില്ല’- 2007ല്‍ സംഝോത എക്‌സ്പ്രസില്‍ നടന്ന ബോംബാക്രമണത്തില്‍ തന്റെ അഞ്ചു മക്കളെ നഷ്ടപ്പെട്ട റാണാ ഷൗക്കത്തലി ചോദിക്കുന്നു.

Advertisment

publive-image

അലിക്കും ഭാര്യ റുബ്‌സാനയ്ക്കും 2007ലെ സ്‌ഫോടനത്തില്‍ നഷ്ടമായത് തങ്ങളുടെ അഞ്ച് മക്കളെയാണ്. ഇളയ മകള്‍ അക്‌സ ഷെഹ്‌സാദിയെ മാത്രമായിരുന്നു ദമ്പതികള്‍ക്ക് അന്ന് തിരിച്ച് കിട്ടിയത്. 2007 ല്‍ ഡല്‍ഹിയിലെ ലക്ഷ്മി നഗറില്‍ ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു അലിയും കുടുംബവും.

‘ഹിന്ദുവാണെങ്കിലും മുസ്‌ലിം ആണെങ്കിലും, അവര്‍ കുട്ടികളായിരുന്നില്ലെ’- റുബ്‌സാന ചോദിക്കുന്നു. സ്ഥോടനത്തിന് ശേഷം തങ്ങള്‍ ഇന്ത്യ സന്ദര്‍ശിച്ചെന്നും, എന്നാല്‍ സാക്ഷി പറയാനുള്ള അവസരം ഇരു രാജ്യങ്ങളും തങ്ങള്‍ക്ക് അനുവദിച്ച് നല്‍കിയില്ലെന്നും അലി പറയുന്നു. ഞങ്ങള്‍ സാക്ഷി പറഞ്ഞിരുന്നെങ്കില്‍ വിധി ഇന്ന് മറ്റൊന്നായിരുന്നേനെ അലി കൂട്ടിച്ചേര്‍ത്തു.

2007 സംഝോത ട്രെയിന്‍ സ്ഫോടനക്കേസില്‍ മുഖ്യപ്രതി അസീമാനന്ദയടക്കം നാല് പ്രതികളെയും വെറുതെ വിട്ടുകൊണ്ട് എന്‍.ഐ.എ കോടതി ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു അലിയുടെ പ്രതികരണം. ലോകേഷ് ശര്‍മ്മ, കമല്‍ ചൗഹാന്‍, രജീന്ദര്‍ ചൗധരി, എന്നിവരാണ് വിട്ടയക്കപ്പെട്ട മറ്റു പ്രതികള്‍.

Advertisment