Advertisment

യൂറോപ്പില്‍ മാത്രം ഇതുവരെ 30,000 പേരെ കോവിഡ് കൊന്നൊടുക്കി.ആശങ്കയോടെ ലോകാരോഗ്യ സംഘടന. മരണനിരക്ക് 48,000 കടന്നു.

author-image
admin
New Update

കോവിഡ് 19 കൊറോണ വൈറസ്‌ പ്രവചനങ്ങള്‍ക്കപ്പുറം മരണ താണ്ടവം ആടുകയാണ് ഏറ്റുവും കൂടുതല്‍ ആള്‍ നാശം വിതച്ചത് യൂറോപ്പ്യന്‍ രാജ്യങ്ങളിലാണ് ലോകം മുഴുവനുമായി മരണനിരക്ക്  ഇതുവരെ  48,000 പിന്നിടുമ്പോള്‍  യൂറോപ്പില്‍ മാത്രം 30000 പേരെയാണ് കോവിഡ് കൊന്നൊടു ക്കിയത്. യൂറോപ്പില്‍ മരിച്ചുവീഴുന്ന നാലില്‍ മൂന്ന് പേരും ഇറ്റലിയും സ്‌പെയിനിലുമാണ്. മരണനിരക്ക് കൂടുതല്‍  ഇതുവരെ വലിയ പ്രശ്‌നങ്ങള്‍ അനുഭവപ്പെടാത്ത രാജ്യങ്ങളില്‍ വലിയ തരത്തില്‍ കോവിഡ് പടര്‍ന്ന് പിടിക്കാനും നിരവധി പേര്‍ മരിക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.ലോകാരോഗ്യ സംഘടന ആശങ്കയോടെയാണ് കാണുന്നത് നാലുമാസം കൊണ്ട് രോഗം ലോകത്തിന്‍റെ എല്ലാ ഭാഗത്തും പടര്‍ന്നു പിടിച്ചിരിക്കുകയാണ്.

Advertisment

publive-image

കോവിഡ് അമേരിക്കയില്‍  ന്യൂയോര്‍ക്ക് നഗരത്തെ വിഴിങ്ങിരിക്കുകയാണ്,മരണപെടുന്നവരുടെ ശവശരീരം സുക്ഷിക്കാന്‍ മോര്‍ച്ചറിയില്‍ പോലും സ്ഥലമില്ല ,ശീതികരണ സംവിധാനം ഉള്ള വലിയ ട്രക്കുകളില്‍ ആണ് മൃതദേഹം സൂക്ഷിക്കുന്നത് ഇതിനിടെ   ആഫ്രിക്ക, മധ്യ, ദക്ഷിണ അമേരിക്കയിലാണ് കോവിഡ് കേസുകള്‍ വളരെ കുറഞ്ഞ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സാമൂഹികമായ രാഷ്ട്രീയമായ സാമ്പത്തികമായ പ്രത്യാഘാതങ്ങള്‍ ഈ മേഖലകള്‍ നേരിടേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ഈ രാജ്യങ്ങളില്‍ കൊറോണ പരിശോധനയും, അതിനെ നേരിടാനുള്ള ഉപകരണങ്ങളും ഐസൊലേഷന്‍ പ്രവര്‍ത്തനങ്ങളും സജ്ജമാമാക്കണം.

മരണനിരക്ക് ആഴ്ച്ചകള്‍ക്കുള്ളില്‍ കുതിച്ച് കയറുകയാണ്. ഇതെല്ലാം ആശങ്കപ്പെടുത്തുന്നതാണെന്നും കൊറോണയ്‌ക്കെതിരെ ലോക ജനത ഒരുമിച്ച് നിന്ന് പോരാടണമെന്ന് ലോകാരോഗ്യ സംഘടന അധ്യക്ഷന്‍ ടെഡ്രോസ് അദാനോം ഗെബ്രിയെസൂസ് പറഞ്ഞു. പോസിറ്റീവ് റിപ്പോര്‍ട്ടുകള്‍ ഇനിയും ധാരാളം വരുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

Advertisment