Advertisment

സമസ്ത ഇസ്‌ലാമിക് സെന്റർ" സഊദിയിൽ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

author-image
admin
New Update

റിയാദ്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രവാസി ഘടകമായ "സമസ്ത ഇസ്‌ലാമിക് സെന്റർ" (എസ്‌.ഐ.സി) മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി. "അണിചേരാം ഈ സംഘ ശക്തി യില്‍" എന്ന ശീര്‍ഷകത്തില്‍ സഊദിയിലുടനീളമുള്ള വിവിധ പ്രവിശ്യ, സെൻട്രൽ, യൂണിറ്റ് കമ്മിറ്റി കളെ ബന്ധപ്പെടുത്തിയാണ് ക്യാമ്പയിൻ ആചരിക്കുന്നത്. 2020 ഫ്രബുവരി 21 മുതല്‍ മാര്‍ച്ച് 31 വരെയാണ് മെമ്പർഷിപ്പ് ക്യാമ്പയിൻ കാലയളവ്.

publive-image

മെമ്പർഷിപ്പ് വിജയത്തിനായി സയ്യിദ് അബ്ദുറഹ്മാന്‍ ജമലുല്ലൈലി തങ്ങള്‍ ചെയര്‍മാനായും ബശീര്‍ ബാഖവി ദമാം ജനറല്‍ കണ്‍വീനറുമായും പ്രത്യേക സമിതിയെയും നിയോഗിച്ചു.മെമ്പർഷിപ്പ് ക്യാമ്പയിൻ ദേശീയ തല ഉദ്ഘാടനം ജിദ്ദയിൽ നടന്നു. സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഹൈദറൂ സിയെ ചേർത്ത് സയ്യിദ് അബ്ദുറഹ്മാൻ ജമലുല്ലൈലി തങ്ങളും, സയ്യിദ് സൈനുൽ ആബിദീൻ തങ്ങളും ചേർന്ന് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി ദേശീയ കമ്മിറ്റി സെക്രട്ടേറിയേറ്റ് അംഗങ്ങൾ സംബന്ധിച്ചു.

Advertisment