വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

ടെക് ഡസ്ക്
Monday, March 11, 2019

ലോകത്ത് ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മെസേജിങ് ആപ്പാണ് വാട്‌സ് ആപ്പ്. ഇപ്പോള്‍ വാട്‌സ് ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പുമായാണ് ടെക് ലോകം വരുന്നത്. വാട്‌സ് ആപ്പിന്റെ മൂന്നാംകക്ഷി ആപ്പുകളായ ജിബി വാട്‌സ് ആപ്പ്, വാട്‌സ് ആപ്പ് പ്ലസ് എന്നിവ ഉപയോഗിക്കുന്നവരുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യുമെന്നാണ് മുന്നറിയിപ്പ്.

ഫേസ്ബുക്ക് നിയന്ത്രണത്തിലുള്ള ലോകത്തിലെ ഏറ്റവും പ്രചാരത്തിലുളള മെസേജിങ് ആപ്പായവാട്‌സ് ആപ്പ് തങ്ങളുടെ സ്വകാര്യത കൂടുതല്‍ ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് ജിബി വാട്‌സ് ആപ്പ്, വാട്‌സ് ആപ്പ് പ്ലസ് തുടങ്ങിയ മൂന്നാം കക്ഷി ആപ്പുകള്‍ ഉപയോഗിക്കുന്നവരുടെ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുന്നത്.

×