Advertisment

കൊറോണ വാക്‌സിന്‍ എടുത്തവര്‍ക്ക് എന്ത്ക്കൊണ്ട് ക്ഷീണം, പനി, ഛര്‍ദ്ദി എന്നിവ ഉണ്ടാകുന്നു, കാരണം ഇതാണ്

New Update

publive-image

Advertisment

കൊറോണ പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതിനു ശേഷമുള്ള ദിവസങ്ങള്‍ കടുത്ത പാര്‍ശ്വഫലങ്ങള്‍ സാധാരണമാണ്. വാക്‌സിന്‍ കുത്തിവച്ച സ്ഥലത്ത് വേദന, ചുവന്ന് തടിക്കുക, നീര്‍വീക്കം, ശരീരവേദന, പേശി വേദന, തലവേദന, ക്ഷീണം, പനി, ഛര്‍ദ്ദി തുടങ്ങിയ സാധാരണ പാര്‍ശ്വഫലങ്ങളാണ് വാക്‌സിന്‍ സ്വീകരിക്കുന്ന ഒരാള്‍ക്ക് ഉണ്ടാകുക.

നമ്മുടെ ശരീരം കരുത്ത് നേടണമെങ്കില്‍ ഇത്തരത്തിലുള്ള വേദനകള്‍ സഹിക്കണം. വാക്‌സിന്‍ കുത്തിവെപ്പിലൂടെ പ്രതിരോധ ശേഷി നേടാന്‍ ഒന്നോ രണ്ടോ ദിവസത്തെ നേരിയ അസ്വസ്ഥതകള്‍ നമ്മള്‍ അനുഭവിക്കേണ്ടതുണ്ട്. ഈ പാര്‍ശ്വഫലങ്ങള്‍ സൂചിപ്പിക്കുന്നത് വൈറസിനെതിരെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ശരീരം ശക്തമായി ഒരുങ്ങിയെന്നാണ്.

ഓവര്‍ ദ കൗണ്ടര്‍ മരുന്നുകള്‍ ഉപയോഗിച്ച് ഇത്തരം പ്രശ്‌നങ്ങളെ നേരിടാനും കഴിയും. അപൂര്‍വ്വമായി, ചില വാക്‌സിനുകള്‍ കഠിനമായ അലര്‍ജി , കോച്ചിപ്പിടുത്തം പോലുള്ള ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാറുണ്ട്. എന്നാല്‍ വളരെ വിരളമായി മാത്രമെ അത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളു.

ഇവിടെ നമ്മള്‍ മനസിലാക്കേണ്ട ഒരു കാര്യം ഒരു വിറ്റാമിന്‍ പോലും ചില സമയങ്ങളില്‍ അലര്‍ജിക്ക് കാരണമാകാറുണ്ട് എന്നതാണ്. കൊറോണ വാക്‌സിനുകള്‍ ഒരുപാട് ആളുകളുടെ ജീവന്‍ രക്ഷിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതിനോടൊപ്പം വ്യാജപ്രചരണങ്ങളും സോഷ്യല്‍ മീഡിയകളില്‍ പടര്‍ന്ന് പിടിക്കുന്നത് ആളുകളില്‍ തെറ്റിധാരണ ഉണ്ടാക്കുന്നതിനു കാരണമാകുന്നു.

മാസ്‌കിന്റെ ഉപയോഗം, ശാരീരിക അകലം എന്നിവയോടൊപ്പം വാക്‌സിനും എത്തുന്നതോടെ ഈ മഹാമാരിയെ പൊരുതി തോല്‍പ്പിക്കാന്‍ കഴിയും.

health tips
Advertisment