Advertisment

അമിത്ഷായോടാണ് എനിക്ക് ചോദിക്കാനുള്ളത്, എന്തുകൊണ്ടാണ് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെിരെ നിയമം കൊണ്ട് വരാത്തത് ?; കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി ഇത് ആവശ്യപ്പെട്ടിരുന്നല്ലോ;  എല്ലാ സുപ്രീംകോടതി ഓര്‍ഡറുകളും നിയമങ്ങളായി മാറ്റുന്ന നിങ്ങള്‍ ഇത് എന്തുകൊണ്ട് ചെയ്യുന്നില്ല  ?; സഭയില്‍ തുറന്നടിച്ച് ഒവൈസി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഹൈദരാബാദ്: ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ മൗനം പാലിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി. സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടും കേന്ദ്രസര്‍ക്കാര്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ചെറുക്കുന്ന നിയമം കൊണ്ടു വരാത്തതെന്തു കൊണ്ടാണെന്ന് ഒവൈസി സഭയില്‍ ചോദിച്ചു.

Advertisment

publive-image

ആഭ്യന്തരമന്ത്രി അമിത്ഷായോടാണ് എനിക്ക് ചോദിക്കാനുള്ളത്, എന്തുകൊണ്ടാണ് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെിരെ നിയമം കൊണ്ട് വരാത്തത്. കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി ഇത് ആവശ്യപ്പെട്ടിരുന്നല്ലോ എല്ലാ സുപ്രീംകോടതി ഓര്‍ഡറുകളും നിയമങ്ങളായി മാറ്റുന്ന നിങ്ങള്‍ ഇത് എന്തുകൊണ്ട് ചെയ്യുന്നില്ല എന്ന് ഒവൈസി തുറന്നടിച്ചു.

രാജ്യത്ത് നടക്കുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം എടുത്തുകാണിക്കുന്ന ഒരു വീഡിയോയും ഒവൈസി ഷെയര്‍ ചെയ്തു. കഴിഞ്ഞ ജൂലൈയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഖാന്‍വാല്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ വിധി പുറപ്പെടുവിച്ചത്.

ആള്‍ക്കൂട്ട ആക്രമണങ്ങളിലെ പ്രതികളെ ശിക്ഷിക്കാന്‍ പ്രത്യേക നിയമം ഉണ്ടാക്കണമെന്നും പാര്‍ലമെന്റിനോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.

Advertisment