Advertisment

സംസ്ഥാന അഭ്യന്തരവകുപ്പില്‍ വ്യാപക അഴിമതി , മുഖ്യമന്ത്രി അഴിമതിക്കാരെ സംരക്ഷിക്കുന്നു .സി ബി ഐ അന്വേഷണം നടത്തണം. രമേശ് ചെന്നിത്തല

author-image
admin
New Update

റിയാദ്: സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ അറിവോടെ  അഭ്യന്തരവകുപ്പില്‍ വ്യാപക അഴിമതിയാണ്  നടക്കുന്നത്   വസ്തുതകള്‍ പുറത്തുവരാന്‍ സി ബി ഐ  അന്വേഷണം പ്രഖ്യാപിക്കണം റിയാദില്‍ വാര്‍ത്താസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പോലീസിലെ അഴിമതിക്കെതിരെ സി ബി ഐ  അന്വേഷണം നടത്തണമെന്ന് സര്‍ക്കാരിനോട് ആവിശ്യപെട്ടത്‌. പോലീസ് ചെയ്യുന്ന കുറ്റം പോലീസ് അന്വേഷിച്ചാല്‍  പോര സുപ്രീംകോടതിയുടെ വിധികള്‍ ചൂണ്ടികാണിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു. ആദ്യം ഉണ്ട കാണുന്നില്ല എന്ന് പറഞ്ഞു ഇപ്പോള്‍ പറയുന്നു തോക്ക് കാണാനില്ല ഉണ്ട് കിട്ടിയെന്ന് പരസ്പര വിരുദ്ധമായി കാര്യങ്ങളാണ് പറയുന്നത് അത് കൊണ്ടാണ്  പുറത്തുനിന്നുള്ള എജന്‍സി അന്നെഷിക്കണമെന്ന് പറയുന്നത്.

Advertisment

publive-image

സംസ്ഥാനത്ത് പോലീസില്‍ ഒരുകാലത്തും ഇല്ലാത്തവിധം അഴിമതിയാണ് നടക്കുന്നതെന്നും സി എ ജി റിപ്പോര്‍ട്ട്‌ ഹോം സെക്രട്ടറിയായും ഡി ജി പിയായും നിരന്തരം ചര്‍ച്ച ചെയ്തതിന് ശേഷമാണ് റിപ്പോര്‍ട്ട്‌ തയ്യാറക്കിയിട്ടുള്ളത്‌. അല്ലാതെ ഒറ്റയ്ക്ക് തയ്യാറാക്കിയതല്ല. അങ്ങനെ ഇരിക്കെ ആ റിപ്പോര്‍ട്ട്‌ ശെരിയല്ല എന്ന് എന്ത് അര്‍ത്ഥത്തിലാണ് ഹോം സെക്രട്ടറി പറയുന്നതെന്ന് രമേശ്‌ ചെന്നിത്തല ചോദിച്ചു.

അഴിമതി മൂടിവയ്ക്കാന്‍ ചില ഉദ്യോഗസ്ഥരെ ഉപയോഗിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന ശ്രമം വിജയിക്കാന്‍ പോകുന്നില്ല  പോലീസ് തലപ്പത്തെ വന്‍കൊള്ളയെക്കുറിച്ചുള്ള ആരോപണങ്ങള്‍ വന്നിട്ടും മുഖ്യമന്ത്രി ഒരക്ഷരം പറഞ്ഞിട്ടില്ല. പകരം ആഭ്യന്തര സെക്രട്ടറി യെക്കൊണ്ട് എല്ലാം ഭദ്രമെന്ന് റിപ്പോര്‍ട്ട് എഴുതി വാങ്ങിക്കുകയും സര്‍ക്കാര്‍ തലത്തില്‍ നിന്ന് തന്നെ അത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുകയുമാണ് ചെയ്‌തത്‌.

publive-image

എല്ലാം ഭദ്രമാണെന്ന് ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയ ദിവസം തന്നെയാണ് പേരൂര്‍ക്കട എസ്.എ.പി ക്യാമ്പില്‍ വ്യാജവെടിയുണ്ടകള്‍ കണ്ടെത്തിയത്. ഇത്തരം ഞണുക്ക് വിദ്യകള്‍ കൊണ്ടൊന്നും രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ചില ഉദ്യോഗസ്ഥര്‍ അഴിമതിയെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.

പൗരത്വബില്ലിനെതിരെയുള്ള സമരത്തിന് ദേശിയ തലത്തില്‍ കോണ്‍ഗ്രസ്‌ ആണ് നേതൃത്വം കൊടുക്കുന്നത് കേരളത്തില്‍ യു ഡി എഫ് ആണ് നേതൃത്വം കൊടുക്കുന്നത് സമര പരിപാടികള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള കാര്യങ്ങള്‍  25 ന്  യു ഡി എഫ് യോഗം ചേര്‍ന്ന് തിരുമാനി ക്കും. പൗരത്വ ബില്ലിനെതിരെയുള്ള സമരം മുസ്ലിങ്ങള്‍ മുസ്ലിങ്ങള്‍ക്ക്‌ വേണ്ടി ചെയ്യുന്ന സമരമല്ല. ഇന്ത്യയിലെ എല്ലാ മതേതരത്വ വിശ്വാസികളും എല്ലാ വിഭാഗം ആളുകളും  ഈ സമരം ഏറ്റു എടുത്തുകഴിഞ്ഞുവെന്നും കോണ്‍ഗ്രസ്‌ ഒരിക്കലും എന്‍ ആര്‍ സി , എന്‍ പി ആര്‍ നടപ്പാക്കാന്‍ അനുവദിക്കില്ലായെന്നും  രമേശ്‌ ചെന്നിത്തല പറഞ്ഞു.

പൗരത്വ നിയമ പ്രശ്നത്തിലും സർക്കാരുമായി സഹകരിച്ചു കൊണ്ട് മാതൃക സൃഷ്ടിക്കുകയാണ് താൻ ചെയ്തത്. പക്ഷെ അതും പിന്നീട് രാഷ്ട്രീയമായി ഹൈജാക്ക് ചെയ്യാൻ സി പി എം ശ്രമിച്ചപ്പോഴാണ് പിന്നീട് കോൺഗ്രസ് സി പി എമ്മിന്റെ ഇരട്ടത്താപ്പും മുതലെടുപ്പ് രാഷ്ട്രീയവും കേരള ജനതക്ക് മുൻപിൽ തുറന്ന് കാണിച്ചതെന്നും യോജിച്ചുള്ള സമരത്തില്‍ നിന്ന് പിന്മാറിയത് യു ഡി എഫ് അല്ല ആദ്യം പിന്‍മാറിയത് എല്‍ ഡി എഫ് ഞങ്ങളോടെ പറയാതെ ഒറ്റയ്ക്ക് സമരം പ്രഖ്യാപിച്ച് നാടകം കളിക്കുകയായിരുന്നു.

കേരളം ഇന്ന് അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുകയാണ്. നാട്ടിലെ വികസന പ്രവർത്തനങ്ങൾ ശരിയായ മാർഗരേഖ ഇല്ലാത്തത് കൊണ്ട് വഴിമുട്ടി നിൽക്കുകയാണ്.  ഭരണരംഗത്തെ പരാജയം മറച്ചു വെക്കാനാണ് പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും കൊണ്ട് ബി ജെ പി ഇറങ്ങിയിരിക്കു ന്നതെന്നും  അവർ സമൂഹത്തിൽ സൃഷ്ടിക്കുന്ന  അപകടം മനസ്സിലാക്കി ഇന്ത്യൻ ജനത കോൺഗ്ര സിന്റെ  ശക്തിപ്പെടുത്തുകയും അതിനായി ഓരോ ജനാധിപത്യ വിശ്വാസിയും പ്രവർത്തിക്കണ മെന്നും അദ്ദേഹം ആവിശ്യപെട്ടു.

കു​ട്ട​നാ​ട് സീ​റ്റ് കോ​ണ്‍​ഗ്ര​സ് ഏ​റ്റെ​ടു​ക്കി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മാ​ധ്യ​മ​വാ​ര്‍​ത്ത​ക​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും കു​ട്ട​നാ​ട് സീ​റ്റ് സം​ബ​ന്ധി​ച്ച്‌ ആ​രു​മാ​യും ഒ​രു ച​ര്‍​ച്ച​യും ന​ട​ന്നി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​നി​ക്കു​ക യു​ഡി​എ​ഫാ​ണെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ര്‍​ത്തു.റിയാദ് ഓ ഐ സി സി സെന്‍ട്രല്‍ കമ്മറ്റി ഒമ്പതാം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായിട്ടാണ് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല റിയാദില്‍ എത്തിയത് റിയാദ് ഓ ഐ സി സി യുടെ ഭരണ കാലാവധി കഴിഞ്ഞത് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടികാണിച്ചപ്പോള്‍ എല്ലായിടത്തും കഴിഞ്ഞിരി ക്കുകയാണ് താമസിയാതെ  ചര്‍ച്ച ചെയ്തു  തിരുമാനങ്ങള്‍ എടുക്കുമെന്നാണ്  അദ്ദേഹം പറഞ്ഞത്.

വാര്‍ത്താസമ്മേളനത്തില്‍ സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട്‌ കുഞ്ഞി കുമ്പള , അബ്ദുള്ള വല്ലാഞ്ചിറ, ഷഫീക്ക് കിനാല്ലൂര്‍, മുഹമ്മദലി മണ്ണാര്‍ക്കാട് , രഘുനാഥ് പര്‍ശിനികടവ് എന്നിവര്‍ പങ്കെടുത്തു.

 

Advertisment