Advertisment

മലപ്പുറത്ത് ഭാര്യയെ കൊലപ്പെടുത്തി മക്കളുമായി ഭര്‍ത്താവ് മുങ്ങി. കുട്ടികളുടെ സുരക്ഷയില്‍ ആശങ്ക

New Update

publive-image

Advertisment

മലപ്പുറം ∙ ഭാര്യയെ കൊലപ്പെടുത്തി മക്കളുമായി ഭര്‍ത്താവ് മുങ്ങി . തിരൂങ്ങാടി കൊളപ്പുറത്ത് ബിഹാർ സ്വദേശിയായ യുവതിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിനു പിന്നാലെ മക്കളുമായി സ്ഥലംവിട്ട ഭർത്താവിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. ഗുഡിയ ഖാത്തൂൻ (30) ആണ് കൊല്ലപ്പെട്ടത്.

അഞ്ചും രണ്ടും വയസ്സുള്ള രണ്ടുകുട്ടികളുമായി ഭർത്താവ് നൗഷാദ് ഒളിവിൽപ്പോയെന്നാണ് പൊലീസ് നൽകുന്ന സൂചന. കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്ന വിവരത്തെത്തുടർന്നു മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ പൊലീസ് തിരച്ചിൽ തുടങ്ങി.

malappuram
Advertisment