Advertisment

പറഞ്ഞിട്ടും കേട്ടില്ലെങ്കില്‍ പൊലീസ് തന്നെ ശരണം ; ലോക്ക്ഡൗണ്‍ ലംഘിച്ച് ദിവസേന ബൈക്കില്‍ കറങ്ങിനടന്ന് യുവാവ് ; ഉപദേശിച്ച് മടുത്ത് ഒടുവില്‍ ഭര്‍ത്താവിന്റെ വണ്ടി നമ്പര്‍ സഹിതം പൊലീസില്‍ വിവരം അറിയിച്ച് ഭാര്യ ; സംഭവം മൂവാറ്റുപുഴയില്‍

New Update

മൂവാറ്റുപുഴ: ലോക്ക്ഡൗണ്‍ ലംഘിച്ച്‌ കറങ്ങി നടന്ന ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കി ഭാര്യ. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ എല്ലാ ദിവസവും ബൈക്കിൽ കറങ്ങി നടന്ന ഭർത്താവിന്റെ വണ്ടി നമ്പർ സഹിതമാണ് ഭാര്യ പോലീസിനെ അറിയിച്ചത്.

Advertisment

publive-image

മൂവാറ്റുപുഴയിലാണ് സംഭവം. വാഹനത്തില്‍ ചുറ്റുന്നയാളുടെ വിവരങ്ങള്‍ വിശദമായി ചോദിച്ചപ്പോഴാണ് പരാതിക്കാരി ഭാര്യ തന്നെയാണെന്ന് പോലീസ് കണ്ടെത്തിയത്.

മാതാപിതാക്കളുടെ സുഖവിവരങ്ങളന്വേഷിക്കാനാണ് ഇയാള്‍ വണ്ടിയുമെടുത്ത് പുറത്തിറങ്ങുന്നത്. മാതാപിതാക്കളെ കാണാന്‍ പോകുന്നതു മാത്രമല്ല പ്രശ്നം, ദിവസവുമുള്ള യാത്രയില്‍ അയാള്‍ക്ക് രോഗം ബാധിച്ചാല്‍ ഞാനും അനുഭവിക്കണമല്ലോ എന്നായിരുന്നു ഭാര്യ പോലീസിനോട് പറഞ്ഞത്.

Advertisment