തമിഴ് നടന്‍ സിദ്ധാര്‍ത്ഥിന്റെ ഭാര്യയെ മരിച്ചനിലയില്‍ കണ്ടെത്തി; സിദ്ധാര്‍ത്ഥും ബന്ധുക്കളും പോലീസ് കസ്റ്റഡിയില്‍

ഫിലിം ഡസ്ക്
Wednesday, September 5, 2018

ചെന്നൈ: തമിഴ് യുവതാരം സിദ്ധാര്‍ഥ് ഗോപിനാഥിന്റെ ഭാര്യ സ്മൃജയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ദാമ്പത്യ പ്രശ്നങ്ങളെത്തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സൂചന.

സംഭവത്തില്‍ ബന്ധുക്കളെയും സുഹൃത്തുക്കളേയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. സിദ്ധാര്‍ഥ് ഗോപിനാഥിനേയും പോലീസ് ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍ . രാത്രി പുറത്തു പോയി വന്നതിന് ശേഷം ഇരുവരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് സ്മൃജ ആത്മഹത്യ ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്. ഈ സമയം സിദ്ധാര്‍ത്ഥ് ഹാളില്‍ കിടന്നുറങ്ങുകയായിരുന്നു.

പുലര്‍ച്ചെയാണ് മരിച്ച വിവരം അറിഞ്ഞതെന്ന് സിദ്ധാര്‍ത്ഥ് മൊഴി നല്‍കിയതായി പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

×