Advertisment

സുരേഷ് ഗോപിക്ക് പിന്തുണയുമായി ഭാര്യ രാധികയും

New Update

publive-image

Advertisment

തൃശൂര്‍: തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് വോട്ടു തേടി ഭാര്യ രാധിക. വോട്ട് തേടുന്ന രാധികയുടെ ചിത്രം സുരേഷ് ഗോപി തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥനകളാണ് ശക്തി. തെരഞ്ഞെടുപ്പിന്‍റെ ഈ ചൂടന്‍ ദിവസങ്ങളിലും എനിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കുന്ന പ്രിയപ്പെട്ടവള്‍ എന്നാണ് ചിത്രത്തിനൊപ്പം സുരേഷ് ഗോപി കുറിച്ചത്.

https://www.facebook.com/ActorSureshGopi/posts/1369670733175540

സിനിമാ രംഗത്തെ സുഹൃത്തുക്കളും സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് തേടിയിരുന്നു. സുരേഷ് ഗോപിയുടെ സഹപ്രവര്‍ത്തകരും സുഹുത്തുകളുമായ ബിജു മേനോന്‍, പ്രിയ പ്രകാശ് വാര്യര്‍, നിര്‍മ്മാതാവ് ജി.സുരേഷ് കുമാര്‍, നടന്‍ സന്തോഷ്, യദു കൃഷ്ണന്‍, ഗായകന്‍ അനൂപ് ശങ്കര്‍ എന്നിവരാണ് താരത്തിന് വോട്ടു തേടി പൊതുവേദിയിലെത്തിയത്.

Advertisment