വെളുത്ത തനിക്ക് കറുത്ത നിറമുള്ള ഭര്‍ത്താവ് ചേരില്ല ;ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ തീ കൊളുത്തി കൊന്നു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, April 19, 2019

ലക്നൗ: കറുപ്പ് നിറമായതിന്റെ പേരിൽ ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ തീ കൊളുത്തി കൊന്നു. ഉത്തർപ്രദേശിലെ ബറേലിലാണ് ദാരുണമായ സംഭവം നടന്നത്. സത്യവീർ സിം​ഗാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ പ്രേംശ്രീയെ ബറേലി പൊലീസ് അറസ്റ്റ് ചെയ്തു.

രണ്ട് വർഷം മുമ്പാണ് സത്യവീറും പ്രേംശ്രീയും വിവാഹിതരാകുന്നത്. ഭർത്താവിന്റെ നിറം കറുപ്പായതിനാൽ പലപ്പോഴും ശ്രീ കുറ്റം പറയാറുണ്ടായിരുന്നു. വെളുപ്പായ തനിക്ക് യോജിച്ച ഭർത്താവല്ല സത്യവീറെന്ന് പറഞ്ഞ് ശ്രീ നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്ന് ബന്ധുക്കളും പറയുന്നു.

സത്യവീർ ഉറങ്ങുന്ന സമയത്തായിരുന്നു തീ കൊളുത്തി കൊലപ്പടുത്തിയതെന്നും ഇവർക്ക് അഞ്ചു മാസം പ്രായമായ ഒരു പെൺകുട്ടിയുള്ളതായും പൊലീസ് അറിയിച്ചു.

×