Advertisment

കടുത്ത മദ്യപാനം: ഭര്‍ത്താവിനു നല്‍കിയ വൃക്ക തിരിച്ചു നല്‍കണമെന്നാവശ്യവുമായി യുവതി: യുവതിയുടെ ഈ പരാതിയില്‍ കുഴങ്ങി പൊലീസ്

New Update

നാസിക്: ഭര്‍ത്താവിനു നല്‍കിയ വൃക്ക തിരിച്ചു നല്‍കണമെന്നാവശ്യവുമായി യുവതി. യുവതിയുടെ ഈ പരാതിയില്‍ കുഴങ്ങിയതാകട്ടെ സാത്പുര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും. വൈശാലി (28) എന്ന യുവതിയാണ് വിചിത്രമായ പരാതിയുമായി സ്റ്റേഷനിലെത്തിയത്.

publive-image

മദ്യപാനിയായ ഭര്‍ത്താവിന്റെ വൃക്കകള്‍ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം ആയപ്പോഴേക്കും തകരാറിലായി. ഒടുവില്‍ മദ്യപാനം ഉപേക്ഷിക്കുമെന്ന ഉറപ്പില്‍ യുവതി ഇയാള്‍ക്ക് വൃക്ക നല്‍കി. വൃക്ക മാറ്റിവച്ചതിനെത്തുടര്‍ന്ന് ആരോഗ്യം വീണ്ടെടുത്ത ഭര്‍ത്താവ് കുറച്ചു മാസങ്ങള്‍ക്കുശേഷം വീണ്ടും മദ്യപാനത്തിലേക്ക് തിരിഞ്ഞു. ഇതോടെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്.

Advertisment