Advertisment

സര്‍ക്കസുകളില്‍ വന്യമൃഗങ്ങളെ പ്രദര്‍ശിപ്പിക്കില്ല: നിയമം പ്രബല്യത്തിലായത് ന്യൂജഴ്‌സിയില്‍

author-image
admin
Updated On
New Update

ന്യൂജഴ്സി: ന്യൂജഴ്സിയില്‍ ഇനിമുതല്‍ സര്‍ക്കസുകളില്‍ വന്യമൃഗങ്ങളെ പ്രദര്‍ശിപ്പിക്കില്ല. ന്യൂജഴ്സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി അനുമതി നിഷേധിച്ചുകൊണ്ടുള്ള ബില്ലില്‍ ഡിസംബര്‍ 14-നു ഒപ്പുവച്ചു.

Advertisment

publive-image

ആന, സിംഹം, കരടി, പുലി തുടങ്ങിയ എല്ലാ ഇനം മൃഗങ്ങള്‍ക്കും ഇതു ബാധകമാണ്. ആനിമല്‍ റൈറ്റ്സ് ഗ്രൂപ്പ് മൃഗങ്ങളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ശക്തമായി രംഗത്തെത്തിയിരുന്നു. അസംബ്ലി അംഗമായ രാജ മുഖര്‍ജി, ജമാല്‍ ഹോളി, ആന്‍ഡ്രൂ സ്വക്കര്‍, സെനറ്റര്‍ നില്‍സ ക്രൂസ് പെരസ് എന്നിവരാണ് പുതിയ ബില്ല് സഭയില്‍ അവതരിപ്പിച്ചത്.

കഴിഞ്ഞവര്‍ഷം ഇല്ലിനോയ്, ന്യൂയോര്‍ക്ക് എന്നീ സംസ്ഥാനങ്ങള്‍ ആനകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും ന്യൂജഴ്സിയാണ് എല്ലാ മൃഗങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയ ആദ്യ സംസ്ഥാനം.

Advertisment