Advertisment

ലോകം ഉറ്റുനോക്കിയ ആ അവാര്‍ഡ് ചിത്രങ്ങള്‍ !

New Update

ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം നടത്തിയ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ 2018 ലെ അവാർഡ് ചിത്രങ്ങൾ ഇത്തവണ ലോക ശ്രദ്ധ നേടിയിരിക്കുകയാണ്. 10 വയസ്സിൽ താഴെയുള്ളവരുടെ കാറ്റഗറി, ജൂനിയർ, എർത്ത് എൻവോയർമെന്റ് വിഭാഗങ്ങളില്‍ തെരെഞ്ഞെടുക്കപെട്ട ചിത്രങ്ങളായിരുന്നു ഏറ്റവും ശ്രദ്ധേയം . അവ ചുവടെ .

Advertisment

ചിത്രം 1 .

publive-image

പഞ്ചാബിലെ 9 വയസ്സുകാരൻ ആർഷദീപ് സിംഗ് എടുത്ത പൈപ്പിനുള്ളിലെ രണ്ടു മൂങ്ങകളുടെ ചിത്രം ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം നടത്തിയ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ 2018 ലെ 10 വയസ്സിൽ താഴെയുള്ളവരുടെ കാറ്റഗറിയിൽ ഒന്നാം സമ്മാനം നേടുകയുണ്ടായി.

1964 മുതൽ എല്ലാ വർഷവും നടത്തപ്പെടുന്ന ഈ ഫോട്ടോഗ്രാഫി മത്സരത്തിൽ ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള എൻട്രികളാണ് എത്തുന്നത്. ആർഷദീപ് സിംഗിന് ക്യാഷ് അവാർഡും ലഭിക്കുകയുണ്ടായി.

ചിത്രം 2 .

publive-image

ജൂനിയർ വിഭാഗത്തിൽ ദക്ഷിണാഫ്രിക്കൻ ഫോട്ടോഗ്രാഫർ സ്കൈ മീക്കറെടുത്ത ' മരമുകളിൽ വിശ്രമിക്കുന്ന പുള്ളിപ്പുലി' യുടെ ചിത്രത്തിനാണ് ഒന്നാം സമ്മാനം. അദ്ദേഹം ബൊത്സുവാനയിലെ മഷത്തു ഗെയിം റിസർവ് ഫോറെസ്റ്റിൽ നിന്നാണ് ഈ ചിത്രം പകർത്തിയത്.

ചിത്രം 3 .

publive-image

എർത്ത് എൻവോയർമെന്റ് വിഭാഗത്തിൽ ഒന്നാം സമ്മാനം നേടിയ ഈ ചിത്രം നമീബിയയിലെ കടൽത്തീരത്ത് കാറ്റിനാൽ രൂപമാറ്റം വരുന്ന മണൽതിട്ടകളുടേതാണ്. ഈ ചിത്രം ഓർലാൻഡോ ഫെർണാഡെസ് മിറാൻഡ എന്ന ഫോട്ടോഗ്രാഫറാണ് എടുത്തത്.

kanappurangal
Advertisment