Advertisment

കോവിഡ് മൂന്നാം തരംഗത്തെ ക്ഷണിച്ചു വരുത്തുമോ ? ഗംഗാ സ്‌നാനത്തിന് തടിച്ചുകൂടിയത് നൂറുകണക്കിന് പേര്‍

New Update

publive-image

Advertisment

ഡല്‍ഹി: ഇത്രയും ജീവനുകള്‍ അപഹരിച്ചിട്ടും പാഠം പഠിക്കാതെ ജനം. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഗംഗാ ദസറയോടനുബന്ധിച്ച് ഗംഗയില്‍ സ്‌നാനം ചെയ്ത് നൂറുകണക്കിന് പേര്‍. ഹരിദ്വാര്‍ ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശിലെ ഫരുഖബാദ് എന്നീ ഗംഗാ തീരങ്ങളിലാണ് ഗംഗാ ദസറയുടെ ഭാഗമായി സ്‌നാനത്തിനായി നൂറുകണക്കിനാളുകള്‍ തടിച്ചുകൂടിയത്.

മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് ജനം ഗംഗാ സ്‌നാനത്തിന്റെ ഭാഗമായത്. എല്ലാ വര്‍ഷവും ഗംഗാ ദസറയുടെ ഭാഗമായി നിരവധി പേരാണ് ഗംഗാ സ്‌നാനത്തിന് എത്തിച്ചേരുക. സര്‍ക്കാര്‍ വിപുലമായ സജ്ജീകരണങ്ങളും ഗംഗാ സ്‌നാനത്തിനായി ഒരുക്കാറുണ്ട്.

ഹരിദ്വാറിലുള്‍പ്പെടെ ആരും മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന പരാതി ഉയര്‍ന്നിരിക്കുകയാണ്. കോവിഡ് സാഹചര്യം പരിഗണിച്ച് ഗംഗാദസറ വീട്ടില്‍ വച്ച് തന്നെ ആഘോഷിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. നെഗറ്റീവ് ആര്‍ടിപിസിആര്‍ പരിശോധനാ ഫലവുമായി വന്നവരെയാണ് ഗംഗാ സ്‌നാനത്തിന് അനുവദിച്ചതെന്നാണ് പൊലീസ് പറയുന്നത്.

devotees ganga snan
Advertisment