Advertisment

ലോക്‌സഭാ തെരഞ്ഞെടുപ്പിന് രണ്ടരവര്‍ഷത്തിലേറെ ബാക്കി നില്‍ക്കേ നേതൃപദവിയിലേക്ക് രാഹുല്‍ ഗാന്ധി വരുന്നു ! കോണ്‍ഗ്രസ് എംപിമാരൊഴികെ ആരുമെത്തില്ലെന്ന് പ്രതീക്ഷിച്ച രാഹുലിന്റെ പ്രഭാത വിരുന്നിനെത്തിയത് 14 പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികള്‍. പ്രഭാതവിരുന്നിന് ശേഷം അപ്രതീക്ഷിതമായി നേതാക്കള്‍ക്കൊപ്പം പാര്‍ലമെന്റിലേക്ക് രാഹുല്‍ ഗാന്ധിയുടെ സൈക്കിള്‍ യാത്ര. പ്രതിപക്ഷ നേതാക്കളുമായി സ്വന്തം വസതിയില്‍ കൂടിക്കാഴ്ച നടത്തുന്ന പതിവു വിട്ട് എല്ലാ എംപിമാര്‍ക്കുമായി വിരുന്നൊരുക്കിയ രാഹുലിന്റെ നയതന്ത്രം വിജയിക്കുമോ ? പ്രതിപക്ഷ പ്രതീക്ഷകള്‍ക്ക് ചിറക് മുളയ്ക്കുന്നു !

New Update

publive-image

Advertisment

ഡല്‍ഹി: രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇതാദ്യമായി രാഹുല്‍ ഗാന്ധിയുടെ നേതൃ മികവ്. പ്രതിപക്ഷ കക്ഷികളെ ഒന്നടങ്കം സര്‍ക്കാരിനെതിരെ അണിനിരത്തിയാണ് രാഹുല്‍ ഗാന്ധി ഇന്നു താരമായത്. രാവിലെ 9.30ന് കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ നടന്ന പ്രഭാത വിരുന്നും തുടര്‍ന്നു നടന്ന സൈക്കിളില്‍ പ്രതിപക്ഷ നേതാക്കള്‍ പാര്‍ലമെന്റിലേക്ക് എത്തിയതും ശ്രദ്ധേയമായി.

രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുന്നുവെന്ന സൂചനകള്‍ തന്നെയാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. ഇതാദ്യമായാണ് പ്രതിപക്ഷത്തെ ഒരുമിപ്പിക്കാന്‍ രാഹുല്‍ മുന്നിട്ടിറങ്ങുന്നത്. സാധാരണ ഗതിയില്‍ പ്രതിപക്ഷ നേതാക്കളെ സ്വന്തം വസതിയിലേക്ക് വിളിച്ചു വരുത്തുന്ന സ്ഥിതിയായിരുന്നു കോണ്‍ഗ്രസിന്റെ പതിവ്.

ഈ പതിവു കൂടി മാറ്റിയതാണ് രാഹുലിന്റെ ഇന്നത്തെ പ്രത്യേകത. രാഹുല്‍ കഴിഞ്ഞ ദിവസമാണ് പ്രതിപക്ഷ നേതാക്കളെ പ്രഭാത വിരുന്നിനായി ക്ഷണിച്ചത്. എല്ലാ കക്ഷികളെയും വിളിച്ചിരുന്നെങ്കിലും യുപിഎ ഘടകകക്ഷികള്‍ മാത്രമാണ് പങ്കെടുക്കുകയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പോലും വിചാരിച്ചിരുന്നു. ഈസ്ഥാനത്താണ് 150ലേറെ നേതാക്കള്‍ വിരുന്നിനെത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഷ്ട്രീയമായി കടന്നാക്രമിക്കണമെന്നു കോണ്‍സിനുള്ളില്‍ നിരന്തരം വാദിക്കുന്ന രാഹുല്‍, മുന്‍പില്ലാത്തവിധം പ്രതിപക്ഷ കക്ഷികളിലേക്കും ആ ചിന്ത പകരാന്‍ മുന്‍കയ്യെടുത്തിരുന്നു ഈ സമ്മേളനത്തില്‍. ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് രാഹുല്‍ ഗാന്ധി പ്രതിപക്ഷ കക്ഷികളെ കാണുന്നതെന്നും ശ്രദ്ധേയമാണ്. പ്രതിപക്ഷത്തിനിടയില്‍ തന്റെ പ്രതിഛായ മെച്ചപ്പെടുത്താനും രാഹുല്‍ ആഗ്രഹിക്കുന്നുണ്ട്.

മമത ബാനര്‍ജി കൂടി പ്രതിപക്ഷ നിരയിലേക്ക് വന്നതോടെ അല്‍പ്പം ആവേശം കൂടിയിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി രണ്ടരവര്‍ഷത്തോളം ഉണ്ടെങ്കിലും അതിനായുള്ള ഒരുക്കമാണ് രാഹുല്‍ നടത്തുന്നതെന്നത് പ്രതീക്ഷ നല്‍കുന്നുണ്ട്. എല്ലാവരും പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കാതെ ഒരൊറ്റ നേതാവിന്റെ കീഴില്‍ പ്രതിപക്ഷം ഒന്നിച്ചു നിന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഒരു കൈനോക്കാനാകും.

rahul gandhi
Advertisment