Advertisment

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ രോഹിതും ഉണ്ടാകും; കോഹ്‌ലിക്ക് പകരം ടെസ്റ്റ് ടീമില്‍ കളിക്കും

New Update

മുംബൈ: ഐപിഎല്ലിനിടെയാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചത്. ടൂര്‍ണമെന്റില്‍ മികവ് പുലര്‍ത്തിയ പല താരങ്ങളും ടീമില്‍ ഇടംപടിക്കുകയും ചെയ്തു. എന്നാല്‍ ഓപണര്‍ രോഹിത് ശര്‍മയെ മൂന്ന് ഫോര്‍മാറ്റിലേക്കും പരിഗണിക്കാതിരുന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരുന്നു. ഐപിഎല്‍ പോരാട്ടത്തിനിടെ പരിക്കേറ്റതായിരുന്നു രോഹിതിന് തിരിച്ചടിയായിത്. പരിക്ക് ഭേദമായി രോഹിത് വീണ്ടും മുംബൈക്കായി കളിക്കാനുമിറങ്ങി.

Advertisment

publive-image

ഇതോടെ രോഹിത് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ആരാധകരുടെ ആകാംക്ഷയ്ക്ക് അവസാനമിട്ട് രോഹിത് ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തുമെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്ക് രോഹിതിനെ പരിഗണിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. ജനുവരിയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ബിസിസിഐയെ അറിയിച്ചു കഴിഞ്ഞു.

വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോഹ്‌ലിയുടെ പിന്‍മാറ്റം. ഈ സ്ഥാനത്തേക്ക് രോഹിതിനെ പരിഗണിക്കാനുള്ള ആലോചനകളാണ് നടക്കുന്നത്.

അതേസമയം ഓസ്‌ട്രേലിയയിലേക്ക് രോഹിത് പറക്കണമെങ്കില്‍ ഇനിയും കടമ്പകള്‍ കടക്കാനുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്. പരിക്ക് പൂര്‍ണമായി മാറി രോഹിത് മുംബൈ ഇന്ത്യന്‍സിനായി കളത്തിലിറങ്ങിയെങ്കിലും അതുകൊണ്ടു മാത്രം താരത്തെ ഓസ്‌ട്രേലിയയിലേക്ക് അയക്കില്ല. ഇന്ത്യന്‍ ഫിസിയോയുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ രോഹിതിന് ഓസ്‌ട്രേലിയയിലേക്ക് പോകാന്‍ കഴിയു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ടീം ഇന്ത്യ ഫിസിയോ നിതിന്‍ പട്ടേലിന്റെ നേതൃത്വത്തിലുള്ള സംഘം രോഹിതിനെ പരിശോധിക്കും. ഇതിന് പിന്നാലെ ദേശീയ ക്രിക്കറ്റ് അക്കാദമിയാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. പട്ടേലും ക്രിക്കറ്റ് അക്കാദമിയും താരത്തിന്റെ ആരോഗ്യം സംബന്ധിച്ച് കളിക്കുന്നതിന് കുഴപ്പമില്ലെന്ന് സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമേ രോഹിതിന് ഓസ്‌ട്രേലിയയില്‍ കളിക്കാന്‍ സാധിക്കു.

ഐപിഎല്‍ പോരാട്ടത്തിനിടെയാണ് രോഹിതിന്റെ പിന്‍തുട ഞരമ്പിന് പരിക്കേറ്റത്. പരിക്ക് മാറി കളിക്കാനെത്തിയ ശേഷം താന്‍ പൂര്‍ണ ആരോഗ്യവാനായെന്ന് രോഹിത് തന്നെ വെളിപ്പെടുത്തിയിരുന്നു. പരിക്കിനെ തുടര്‍ന്ന് നാല് ഐപിഎല്‍ മത്സരങ്ങളാണ് ഹിറ്റ്മാന്‍ നഷ്ടമായത്.

sports news rohith sarma
Advertisment