Advertisment

50 വയസ്സിന് ശേഷം മാത്രമേ അയ്യപ്പനെ കാണാൻ എത്തുകയുള്ളുവെന്ന് ഒമ്പത് വയസ്സുകാരി

New Update

publive-image

50 വയസ്സിന് ശേഷം മാത്രമേ ഇനി മല ചവിട്ടുകയുള്ളൂ എന്ന് ഒമ്പതുകാരി ജനനിയുടെ പ്രഖ്യാപനം. ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ച് നടക്കുന്ന സമരങ്ങളെ അനുകൂലിച്ചാണ് . ഇതുമായി ബന്ധപ്പെട്ട ഒരു പ്ലകാർഡും ജനനിയുടെ കൈയിൽ ഉണ്ടായിരുന്നു. വെള്ളിയാഴ്ച്ചയാണ് മധുര സ്വദേശിയായ ജനനി പിതാവിനൊപ്പം ശബരിമലയിലെത്തിയത്.

സുപ്രീം കോടതി എന്താണ് പറഞ്ഞതെന്ന് അറിയില്ല. എന്നാൽ മകൾക്ക് പത്ത് വയസ്സ് പൂർത്തിയായി കഴിഞ്ഞാൽ പിന്നെ 50 വയസ്സ് കഴിഞ്ഞ് മാത്രമേ അവൾ മല ചവിട്ടുകയുള്ളൂ. ഞങ്ങൾ അയ്യപ്പനെ ഇഷ്ടപ്പടുന്നു. മാത്രമല്ല മകൾ അമ്പത് വയസ്സിന് മുമ്പ് മല കയറുന്നത് ഇഷ്ടമല്ലെന്നും ജനനിയുടെ പിതാവ് ആർ സതീഷ് കുമാർ പറഞ്ഞു.

Advertisment