Advertisment

'ഞാന്‍ പരാജയപ്പെടുന്നത് ആദ്യമായല്ലല്ലോ?' എസ് സുരേഷിന്റെ സ്ഥാനാര്‍ത്ഥിത്വം സന്തോഷത്തോടും ആത്മാഭിമാനത്തോടും സ്വാഗതം ചെയ്യുന്നതായി കുമ്മനം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : സംഘടന എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നും വട്ടിയൂര്‍ക്കാവിലെ എസ് സുരേഷിന്റെ സ്ഥാനാര്‍ത്ഥിത്വം സന്തോഷത്തോടും ആത്മാഭിമാനത്തോടും സ്വാഗതം ചെയ്യുന്നതായും കുമ്മനം രാജശേഖരന്‍.

Advertisment

publive-image

സംഘടന എടുക്കുന്ന ഏത് തീരുമാനവും ശിരസ്സാ വഹിക്കും . സുരേഷിന്റെ വിജയത്തിനായി എന്ത് ത്യാഗം സഹിച്ചും താന്‍ പ്രവര്‍ത്തിക്കുമെന്നും കുമ്മനം വ്യക്തമാക്കി . മണ്ഡലം കമ്മറ്റിയിലും സംസ്ഥാന കമ്മറ്റിയിലും തന്റെ പേര് ചര്‍ച്ചയായതാണെന്നും പക്ഷേ ഒരാളെ മാത്രമെ പരിഗണിക്കാന്‍ കഴിയു എന്നും കുമ്മനം പറഞ്ഞു.പട്ടികയില്‍ ആദ്യമായിരുന്നെങ്കിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി പല മാനദണ്ഡങ്ങള്‍ വച്ചാവും തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വട്ടിയൂര്‍ക്കാവില്‍ ഏറ്റവും ഉചിതനായ , യോഗ്യനായ സ്ഥാനാര്‍ത്ഥിയാണ് സുരേഷെന്നും അദ്ദേഹം വിജയിക്കുമെന്നു തന്നെയാണ് തന്റെ ഉറച്ച വിശ്വാസമെന്നും കുമ്മനം പറഞ്ഞു.

താന്‍ പലതവണ പരാജയപ്പെട്ടതാണെന്നും പരാജയപ്പെടുന്നത് ആദ്യമായല്ലല്ലോ എന്നും കുമ്മനം പറഞ്ഞു.

Advertisment